ചിക്കൻ ബി​രി​യാ​ണി​യി​ൽ ലെ​ഗ് പീ​സ് ഇ​ല്ല; മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി!
Saturday, May 29, 2021 12:35 PM IST
ഇ​ഷ്ട​ഭ​ക്ഷ​ണ​മെ​ന്ന​ത് ഒ​രു വി​കാ​ര​മാ​ണ്. ആ​ഗ്ര​ഹി​ച്ച് ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​വും? എ​ന്നാ​ൽ ഭ​ക്ഷ​ണം മോ​ശ​മാ​യ​തി​ന് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് രു ​യു​വാ​വ്.

സൊ​മാ​റ്റോ​യി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ബി​രി​യാ​ണി പ്ര​തി​ക്ഷി​ച്ച അ​ത്ര ന​ന്നാ​യി​ല്ല. എ​ക്സ്ട്രാ മ​സാ​ല​യും ലെ​ഗ് പീ​സും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ച​ത് കു​റ​വ് മ​സാ​ല​യും ചെ​സ്റ്റ് പീ​സു​മാ​ണ്. ഇ​ങ്ങ​നെ​യാ​ണോ ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു സൊ​മാ​റ്റോ​യെ​യും മ​ന്ത്രി കെ​ടി ആ​റി​നേ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള ട്വീ​റ്റ്.

തെ​ല​ങ്കാ​ന ഗ്രാ​മ​ന​ഗ​ര വി​ക​സ​ന കാ​ര്യ​മ​ന്ത്രി കെ​ടി രാ​മ റാ​വു​വി​നെ​യാ​ണ് തൊ​ടാ​കു​റി ര​ഘു​പ​തി എ​ന്ന യു​സ​ർ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് ചെ​യ്ത​ത്. ട്വീ​റ്റ് വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. താ​നെ​ന്താ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ചെ​യ്യേ​ണ്ട​തെ​ന്നും എ​ന്നെ എ​ന്തി​നാ​ണ് ഇ​തി​ല്‍ ടാ​ഗ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി ട്വീ​റ്റ്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യി മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി വ​ന്ന യു​വാ​വി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് നേ​രി​ട്ട​ത്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ യു​വാ​വ് ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.