വി​വാ​ഹ വ​സ്ത്രം ധ​രി​ച്ച് സ്പോ​ര്‍​ട്സ് ബൈ​ക്ക് ഓ​ടി​ക്കു​ന്ന യു​വ​തി; വീ​ഡി​യോ
Tuesday, October 8, 2024 2:04 PM IST
വി​വാ​ഹം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ന്‍ പ​ല​രും ശ്ര​മി​ക്കും. പ്ര​ത്യേ​കി​ച്ച് വ​ര​ന്‍റെ​യൊ വ​ധു​വി​ന്‍റെ​യൊ ബ​ന്ധു​ക്ക​ളും കൂ​ട്ടു​കാ​രും ഈ ​കാ​ര്യ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് പ്രീ​വെ​ഡിം​ഗ് ഷൂ​ട്ടും മ​റ്റും വെ​റൈ​റ്റി​യാ​യി ന​ട​ത്താ​ന്‍ ആ​ളു​ക​ള്‍ ശ്ര​മി​ക്കാ​റു​ണ്ട​ല്ലൊ.

ഇ​പ്പോ​ഴി​താ ഒ​രു വ​ധു ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ വി​വാ​ഹ വ​സ്ത്രം ധ​രി​ച്ച വ​ധു ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഹൈ​വേ​യി​ല്‍ ബൈ​ക്ക് ഓ​ടി​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ സ​ര്‍​വാ​ഭ​ര​ണവി​ഭൂ​ഷി​ത​യാ​യ യു​വ​തി​യാ​ണ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. അ​വ​ര്‍​ക്ക​ടു​ത്താ​യി സു​ഹൃ​ത്തു​ക്ക​ള്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​താ​യി കാ​ണാം. എ​ന്നാ​ല്‍ യു​വ​തി ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

വ​ധു​വിന്‍റെ പ്ര​വൃ​ത്തി ന​ല്ല​തെ​ങ്കി​ലും ജീ​വ​ന്‍ സു​ര​ക്ഷ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സ് പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ന​ല്ലൊ​രു വി​വാ​ഹ​ജീ​വി​തം നേ​രാ​നും ആ​ളു​ക​ള്‍ മ​റ​ന്നി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.