മ​ക​ൾ ഓ​ടി​ക്കു​ന്ന ബ​സി​ൽ അ​ച്ഛ​ൻ ക​ണ്ട​ക്ട​ർ; വൈ​റ​ലാ​യി ഒ​രു ജീ​വി​ത​ക​ഥ
Saturday, April 16, 2022 8:43 PM IST
കൊ​ൽ​ക്ക​ത്ത​യി​ലൂ​ടെ ബ​സ് ഓ​ടി​ക്കു​ന്ന​ത് ക​ല്പ​ന​യു​ടെ ജീ​വി​ത ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. തി​ര​ക്കേ​റി​യ കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ൽ ബ​സ് ഓ​ടി​ക്കു​ക​യാ​ണ് ക​ല്‍​പ​ന മൊ​ണ്ടോ​ള്‍. എ​ട്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ വ​ള​യം പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് ക​ല്പ​ന. കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലൂ​ടെ ബ​സ് ഓ​ടി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ കൂ​ടി​യാ​ണ് ക​ൽ​പ​ന.

കൊ​ല്‍​ക്ക​ത്ത​യി​ലെ നോ​പാ​ര​യി​ലാ​ണ് ക​ല്‍​പ​ന​യു​ടെ വീ​ട്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ക​ൽ​പ​ന​യ്ക്ക് വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ര​ണ്ട് ചേ​ട്ട​ന്മാ​രും ഒ​രു ചേ​ച്ചി​യു​മു​ണ്ട്. എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ക​ല്പ​ന താ​മ​സി​ക്കു​ന്ന​ത്.

അ​ച്ഛ​ൻ ഡ്രൈ​വ​റാ​ണ്. അ​ച്ഛ​നാ​ണ് യാ​ത്ര​യു​ടെ​യും ഡ്രൈ​വിം​ഗി​ന്‍റെ​യും ലോ​ക​ത്തേ​ക്ക് ക​ല്പ​ന​യെ കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. എ​ട്ടാം വ​യ​സി​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​ഠി​ച്ചു തു​ട​ങ്ങി. പ​ത്താ​മ​ത്തെ വ​യ​സ്സാ​യ​പ്പോ​ഴേ​ക്കും ക​ല്പ​ന​യും ഡ്രൈ​വിം​ഗി​ൽ മി​ടു​ക്കി​യാ​യി.

പെ​ട്ടെ​ന്ന് അ​ച്ഛ​ന് സം​ഭ​വി​ച്ച അ​പ​ക​ടം ക​ല്പ​ന​യു​ടെ ജീ​വി​തം കീ​ഴ്‌​മേ​ൽ മ​റി​ച്ചു. അ​ങ്ങ​നെ ഡ്രൈ​വിം​ഗി​ന്‍റെ ലോ​ക​ത്തേ​ക്ക് ക​ല്പ​ന എ​ത്തി​ച്ചേ​ർ​ന്നു. അ​ന്ന് ക​ല്പ​ന​യ്ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കാ​നു​ള്ള പ്രാ​യ​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും അ​വ​ൾ വ​ണ്ടി​യോ​ടി​ക്കു​ക​യും പ​ല​പ്പോ​ഴും പോ​ലീ​സ് പി​ടി​യി​ലാ​വു​ക​യും ചെ​യ്തു.

അ​തി​നി​ട​യ്ക്ക് കോ​വി​ഡ് കൂ​ടി പി​ടി​പ്പെ​ട്ട​പ്പോ​ൾ ജീ​വി​തം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. വ​രു​മാ​ന​മാ​ർ​ഗ്ഗ​മി​ല്ലാ​തെ വ​ല​ഞ്ഞ​പ്പോ​ൾ ഗ​ഡു​ക്ക​ളാ​യി പ​ണം ന​ൽ​കാം എ​ന്ന ഉ​റ​പ്പി​ൽ ഉ​ട​മ​യി​ല്‍ നി​ന്ന് ബ​സ് വാ​ങ്ങു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ക​ണ്ട​ക്ട​റാ​യി അ​ച്ഛ​നും മ​ക​ൾ ഓ​ടി​ക്കു​ന്ന ബ​സി​ൽ ഉ​ണ്ട്. പോ​ലീ​സ് വ​കു​പ്പി​ല്‍ ഒ​രു ഡ്രൈ​വ​റാ​യി ചേ​ര​ണ​മെ​ന്ന​താ​ണ് ക​ല്പ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.