വാ​ക്സി​ന്‍ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് മ​ല​യാ​ളി; ഒ​റ്റ ദി​വ​സം ല​ഭി​ച്ച​ത് 22 ല​ക്ഷം രൂ​പ
Thursday, April 22, 2021 7:50 PM IST
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ വാ​ക്‌​സി​ന്‍ ന​യ​ത്തി​നെ​തി​രെ സോ‍​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രം​ഭി​ച്ച വാ​ക്സി​ന്‍ ച​ല​ഞ്ച് വൈ​റ​ലാ​കു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ വാ​ക്‌​സി​നേ​ഷ​ന് വ​രു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സാ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​ണ് ക്യാ​മ്പ​യി​ന്‍. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന് കു​റ​ഞ്ഞ​ത് 800 രൂ​പ​യാ​ണ് തു​ക വ​രു​ന്ന​ത്.

സൗ​ജ​ന്യ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ ഈ ​തു​ക എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് ക്യാ​മ്പ​യി​നി​ല്‍ പ​റ​യു​ന്ന​ത്. ക്യാ​ന്പ​യി​ൽ ആ​രം​ഭി​ച്ച വ്യാ​ഴാ​ഴ്ച ഒ​റ്റ ദി​വ​സം കൊ​ണ്ട് 22 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കാ​ൻ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​റ​ഞ്ഞു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വാ​ക്സി​ന്‍ ച​ല​ഞ്ച് എ​ന്ന ഹാ​ഷ് ടാ​ഗ് വൈ​റ​ലാ​വു​ക​യും ചെ​യ്തി​തി​ട്ടു​ണ്ട്. തു​ക സം​ഭാ​വ​ന ചെ​യ്ത ശേ​ഷം അ​തി​ന്‍റെ ര​സീ​ത് വാ​ക്സി​ൻ ച​ല​ഞ്ച് എ​ന്ന ഹാ​ഷ്‌​ടാ​ഗി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.