മു​ത​ല​യു​ടെ വാ​യി​ല്‍ കൈ​യി​ട്ടാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത്; കാ​ണു​ക
Monday, September 30, 2024 3:24 PM IST
പ​ല​രും സാ​ഹ​സി​ക പ്രി​യ​രാ​ണ​ല്ലൊ. അ​തി​ന്‍റെ പ​രി​ണി​ത ഫ​ലം പ​ല​പ്പോ​ഴും മ​റ​ക്കാ​നാ​കാ​ത്ത വ​ലി​യ പാ​ഠ​മാ​കും അ​വ​ര്‍​ക്ക് ന​ല്‍​കു​ക. സ്വ​ന്തം അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന​ല്ലാ​തെ പ​ല​രും ഒ​ന്നും പ​ഠി​ക്കാ​ന്‍ ത​യാ​റാ​കി​ല്ല എന്നതാണ് വാസ്തവം.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ പ​റ​യു​ന്ന​ത് ഇ​ത്ത​ര​മൊ​രു കാ​ര്യ​മാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു മു​ത​ല​യേ​യും കു​റ​ച്ച് മ​നു​ഷ്യരേ​യും കാ​ണാം. അ​തി​ല്‍ കു​റേ​യാ​ളു​ക​ള്‍ കാ​ണി​ക​ളാ​ണ്. ഒ​രു മ​നു​ഷ്യ​ന്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്നി​ല്‍ സാ​ഹ​സി​ക​ത കാ​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഇ​യാ​ള്‍ സ​ദ​സി​നു മു​ന്നി​ല്‍ വ​ച്ച് മു​ത​ല​യു​ടെ വാ​യി​ല്‍ കൈ​യി​ടു​ന്നു. എ​ന്നാ​ല്‍ അ​ന്ന് മു​ത​ല അ​യാ​ള്‍ പ്ര​തീ​ക്ഷി​ച്ച പോ​ലെ​യ​ല്ല പ്ര​തി​ക​രി​ച്ച​ത്. അ​ത് അ​യാ​ളു​ടെ കൈ​യി​ല്‍ ഒ​രു ക​ടി ന​ല്‍​കി. ഭാ​ഗ്യ​ത്തി​ന് കൈ ​ക​ടി​ച്ചു മു​റി​ച്ചി​ല്ല.

ര​ക്തം ഇ​റ്റി​റ്റ് വീ​ഴൂ​ന്ന കൈ​ക​ളു​മാ​യി അ​യാ​ള്‍ പി​ന്‍ന​ട​ക്കു​ന്ന​ത് വ​ലി​യ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ള്‍ ക​ണ്ട​ത്. നെ​റ്റി​സ​ണ്‍​സും ഞെ​ട്ട​ല്‍ രേ​ഖ​പ്പെ​ടു​ത്തി. "ശ​രീ​ര​ഭാ​ഷ മ​ന​സിലാ​കാ​ത്ത മൃ​ഗ​ങ്ങ​ളു​മാ​യി ക​ല​ഹി​ക്ക​രു​ത്' ​എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഭാ​ഗ്യ​ത്തി​ന് ജീ​വ​ന്‍ പോ​യി​ല്ല' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.