മ​ര​ണ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നു കു​ഞ്ഞി​നെ ര​ക്ഷി​ച്ച് ഡെ​ലി​വ​റി ബോ​യ്; സൂ​പ്പ​ർ ഹീ​റോ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Tuesday, March 2, 2021 7:26 PM IST
ര​ണ്ടു​വ​യ​സു​കാ​രി​യെ മ​ര​ണ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നു ര​ക്ഷി​ച്ച ഡെ​ലി​വ​റി ബോ​യ് ആ​ണ് ഇ​പ്പോ​ൾ വി​യ​റ്റ്നാ​മി​ലെ ഹീ​റോ. ഒ​രു പാ​ക്കേ​ജ് എ​ത്തി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മു​പ്പ​ത്തി‍​യൊ​ന്നു​കാ​ര​നാ​യ എ​ൻ‌​ഗോ​ക് മാ​ൻ. കാ​റി​ലി​രു​ന്ന​പ്പോ​ഴാ​ണ് അ​ടു​ത്തു​ള​ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​രു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​ത്. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞി​ട്ട് ഏ​തോ കു​ഞ്ഞു​ക​ര​യു​ക​യാ​ണെ​ന്നാ​ണ് മാ​ൻ ആ​ദ്യം ക​രു​തി​യ​ത്.

പെ​ട്ടെ​ന്നാ​ണ് മു​തി​ർ​ന്ന ഒ​രാ​ളു​ടെ നി​ല​വി​ളി കൂ​ടി യാ​ൻ കേ​ട്ട​ത്. കാ​റി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ മാ​ൻ ക​ണ്ട​ത് അ​ടു​ത്തു​ള്ള 16 നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാം​നി​ല​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് ഒ​രു കു​ഞ്ഞ് തൂ​ങ്ങി​ക്കി​ട​ന്നു ക​ര​യു​ന്ന​താ​ണ്. അ​തു ക​ണ്ട അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ആ​രോ ആ​ണ് സ​ഹാ​യ​ത്തി​ന് അ​ല​റി​യ​ത്.

മാ​ൻ പെ​ട്ടെ​ന്നു കാ​റി​ന്‍റെ മു​ക​ളി​ൽ​ക്ക​യ​റി സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കു പി​ടി​ച്ചു​ക​യ​റി. പ​ക്ഷേ മേ​ൽ​ക്കൂ​ര വ​ള​ഞ്ഞ​താ​യ​തി​നാ​ൽ അ​യാ​ളു​ടെ കാ​ലി​ട​റി ഇ​രു​ന്നു​പോ​യി. പെ​ട്ടെ​ന്ന് കു​ഞ്ഞ് താ​ഴേ​ക്കു​വീ​ണു. മാ​ൻ കു​ട്ടി​യെ പി​ടി​ക്കാ​ൻ കൈ​നീ​ട്ടി​യെ​ങ്കി​ലും കു​ട്ടി അ​യാ​ളു​ടെ മ​ടി​യി​ലാ​ണ് വീ​ണ​ത്.

വീ​ഴ്ച​യി​ൽ കു​ഞ്ഞി​ന്‍റെ ഡി​സ്ക് തെ​റ്റി​യി​രു​ന്നു. ജീ​വ​ന് അ​പ​ക​ട​മി​ല്ലാ​തെ കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ളും മാ​നും. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.