ജീ​വ​നെ​ടു​ക്കു​ന്ന ട്രെ​ഡ്‌​മി​ൽ; മു​ന്ന​റി​യി​പ്പു​മാ​യി സേ​ഫ്റ്റി ക​മ്മീ​ഷ​ൻ
വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി​ട്ടാ​ണ്. രാ​വി​ലെ​യോ വൈ​കി​ട്ടോ ഉ​ള്ള ഓ​ട്ടം മി​ക​ച്ച വ്യാ​യാ​മ​മാ​ണ്. ചി​ല​ർ വീ​ടി​ന്‍റെ പ​രി​സ​ര​മോ അ​ല്ലെ​ങ്കി​ൽ മൈ​താ​ന​മോ ആ​ണ് വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തി​നു​ള്ള സൗ​ക​ര്യം കു​റ​വു​ള്ള​വ​രാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. അ​ത്ത​ര​ത്തി​ൽ സു​പ​രി​ചി​ത​മാ​യ ഒ​രു ഉ​പ​ക​ര​ണ​മാ​ണ് ട്രെ​ഡ്‌​മി​ൽ. എ​ന്നാ​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​ഡ്‌​മി​ൽ ജീ​വ​നെ​ടു​ത്താ​ലോ?

അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ട്രെ​ഡ്‌​മി​ല്ലി​ൽ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി വ്യാ​യാ​മം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. അ​പ്പോ​ഴാ​ണ് പ​ന്തു​മാ​യി ഒ​രു ആ​ൺ​കു​ഞ്ഞ് അ​തി​ന​ടു​ത്തെ​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ കൈ​യി​ൽ നി​ന്നു​താ​ഴെ വീ​ണ പ​ന്ത് ട്രെ​ഡ്‌​മി​ല്ല് അ​തി​ന​ടി​യി​ലേ​യ്ക്ക് മെ​ഷീ​ൻ വ​ലി​ച്ചെ​ടു​ത്തു.



പ​ന്ത് എ​ടു​ക്കാ​നാ​യി കു​ഞ്ഞ് അ​തി​ന​ടി​യി​ലേ​യ്ക്ക് കൈ​ക​ൾ ക​യ​റ്റി​യ​തും പ​ന്തി​നൊ​പ്പം കൈ​ക​ളും ഒ​പ്പം കു​ഞ്ഞി​നെ​യും മെ​ഷീ​ൻ അ​ടി​യി​ലേ​യ്ക്ക് വ​ലി​ച്ചെ​ടു​ത്തു. പ​ക്ഷെ കു​ഞ്ഞ് അ​ത്ഭു​ത​ക​ര​മാ​യ അ​തി​ന​ടി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. യു​എ​സി​ൻ ഇ​ത്ത​രം 39 സം​ഭ​വ​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി യു​എ​സ് ക​ൺ​സ്യൂ​മ​ർ പ്രൊ​ഡ​ക്‌​ട് സേ​ഫ്റ്റി ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ഇ​തി​ൽ 23 സം​ഭ​വ​ങ്ങ​ളും കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ട്രെ​ഡ്‌​മി​ല്ലി​ൽ കു​ടു​ങ്ങി ഒ​രു കു​ട്ടി മ​രി​ച്ചി​ട്ടു​മു​ണ്ടെ​ന്ന് യു​എ​സ് ക​ൺ​സ്യൂ​മ​ർ പ്രൊ​ഡ​ക്‌​ട് സേ​ഫ്റ്റി ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ അ​ടു​ത്തു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.