"ഫോ​ർ​മു​ല 1' കാ​റി​ൽ പാ​ൽ വി​ത​ര​ണം; വീ​ഡി​യോ വൈ​റ​ൽ
Friday, April 29, 2022 11:35 PM IST
ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പോ​ലു​ള്ള വാ​ഹ​ന​ത്തി​ൽ പാ​ൽ കൊ​ണ്ടു​പോ​കു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. മൂ​ന്ന് ച​ക്ര​മു​ള്ള വാ​ഹ​നം ഫോ​ര്‍​മു​ല വ​ണ്‍ കാ​ര്‍ പോ​ലെ​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​റു​ടെ സീ​റ്റി​ന് പി​ന്നീ​ല്‍ ര​ണ്ട് വ​ലി​യ ക്യാ​നു​ക​ളി​ലാ​യി പാ​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

കു​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഒ​രു മി​ക​ച്ച വീ​ഡി​യോ ക​ണ്ടു​വെ​ന്ന് വാ​ഹ​നം ക​ണ്ട ശേ​ഷം വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വീ​റ്റ് ചെ​യ്തു. റോ​ഡി​ലെ പോ​രാ​ളി​യെ നേ​രി​ട്ട് കാ​ണേ​ണ്ട​തു​ണ്ടെ​ന്നും ആ​ന​ന്ദ് ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു.

"ഈ ​വാ​ഹ​നം റോ​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം എ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ല്‍ ഈ ​മ​നു​ഷ്യ​ന്‍റെ അ​ത്യു​ത്സാ​ഹം ഒ​രു വ്യ​തി​ച​ല​ന​വു​മി​ല്ലാ​തെ നി​ല​നി​ല്‍​ക്കും. കു​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഞാ​ന്‍ ക​ണ്ട മി​ക​ച്ച ഒ​രു കാ​ഴ്ച്ച​യാ​ണി​ത്'- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡ്‌​സ് ഓ​ഫ് മും​ബൈ എ​ന്ന ട്വി​റ്റ​ര്‍ പേ​ജാ​ണ് ആ​ദ്യ​മാ​യി വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്‌​ത​ത്. 1.61 ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.