അ​ന​ധി​കൃത പാ​ർ​ക്കിം​ഗ്; കാ​റു​ട​മ​യ്ക്ക് മു​ട്ട​ൻ പ​ണി​കൊ​ടു​ത്ത് ക​ർ​ഷ​ക​ൻ
പ്ര​ധാ​ന റോ​ഡി​ന്‍റെ സൈ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. നോ ​പാ​ർ​ക്കിം​ഗ് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ലും ഈ ​പാ​ർ​ക്കിം​ഗ് തു​ട​രും. ചി​ല​ർ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ചി​ല പ​ണി​ക​ൾ കൊ​ടു​ക്കാ​റു​ണ്ട്. പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള പ​ണി​ക​ളാ​യി​രി​ക്കും ന​ൽ​കു​ക.

എ​ന്നാ​ൽ യു​കെ​യി​ലെ ഒ​രു ക​ർ​ഷ​ക​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ആ​ൾ​ക്ക് കൊ​ടു​ത്ത പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​ലാ​കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം ത​ന്‍റെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ശേ​ഷം റോ​ഡി​ൽ​ക്കൂ​ടെ നി​ര​ക്കി മാ​റ്റി​വ​ച്ചു.

ത​ട​യാ​നെ​ത്തി​യ ഒ​രാ​ളെ ക​ർ​ഷ​ക​ൻ ട്രാ​ക്‌​ട​റു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃത​മാ​യി പാ​ർ​ക്കിം​ഗ് ന​ട​ത്തു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​താ​യാ​ലും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123