എ​ന്‍റെ വീ​ടി​ന് തീ​പി​ടി​ച്ചു ഗ​യ്സ്; പു​ര ക​ത്തു​ന്ന​തി​നി​ടെ എ​ഫ്ബി ലൈ​വ്
Friday, November 12, 2021 9:37 PM IST
വീ​ട് ക​ത്തു​ന്ന​തി​നി​ട​യി​ലും ഫേ​സ്ബു​ക്കി​ൽ ലൈ​വ് വീ​ഡി​യോ ന​ൽ​കി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ഒ​രു വീ​ട്ടു​ട​മ​സ്ഥ​ൻ. യു​എ​സി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വീ​ട്ടി​ലെ തീ ​കെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് സാ​മി സ്മി​ത്ത് എ​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ ലൈ​വ് ചെ​യ്ത​ത്.

"എ​ന്‍റെ വീ​ടി​ന് തീ ​പി​ടി​ച്ചി​രി​ക്കു​ന്നു. എ​ന്‍റെ വീ​ടി​ന് തീ ​പി​ടി​ച്ചി​രി​ക്കു​ന്നു. വീ​ട് ക​ത്തു​ക​യാ​ണ്, എ​ന്നെ​പ്പോ​ലെ നി​ങ്ങ​ളും ഇ​ത് ത​ത്സ​മ​യം കാ​ണു​ന്നു'' അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​യ​ൽ​വാ​സി​ക​ൾ സ​ഹാ​യി​ക്കു​ന്ന​തും സാ​മി കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. തീ ​അ​ണ​ച്ച​തി​നു ശേ​ഷം ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​തി​നാ​ൽ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തി​നാ​യി ഇ​യാ​ൾ വീ​ണ്ടും ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നു. വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ലൈ​വി​ൽ പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.