"ജീവന്‍ പ്രധാനമാണ്'; ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കേരളയുടെ മുന്നറിയിപ്പ്
Saturday, January 7, 2023 1:50 PM IST
ഇപ്പോള്‍ നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലൊ ഭക്ഷ്യവിഷബാധ. വിവിധ കാരണങ്ങളാല്‍ നമ്മുടെ ആഹാരവും വിഷമയമാവുകയാണ്. തത്ഫലമായി നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്.
ആറുദിവസത്തിനിടയില്‍ കോട്ടയത്തും കാസര്‍ഗോട്ടുമായി രണ്ട് യുവതികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം സമൂഹത്തെ ആകെ ഉലച്ചിരിക്കുകയാണല്ലൊ. ഈ അവസരത്തില്‍ ആളുകള്‍ക്ക് മുന്നറിയുപ്പുമായി എത്തിയിരിക്കുകയാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി കേരള.
മയോണൈസ് സൃഷ്ടിക്കുന്ന വിപത്തും അതിന്‍റെ കാര്യ കാരണങ്ങളുമാണ് അവര്‍ തങ്ങളുടെ ഫേസ്ബുക്ക് പോസറ്റിലൂടെ വിശദീകരിക്കുന്നത്.
മുട്ട, എണ്ണ, വെളുത്തുളളി, വിനാഗിരി, ഉപ്പ് മുതലായവ ചേര്‍ത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. അവ റഫ്രജറേറ്ററില്‍ അല്ല സൂക്ഷിക്കുന്നത് എങ്കില്‍ രണ്ടുമണിക്കൂറിനുളളില്‍ കേടാകും. അതിനാല്‍ മയോണൈസ് പാഴ്സലില്‍ വാങ്ങി ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്ന് അവര്‍ പറയുന്നു.
കേരളത്തില്‍ കൂടുതലും മുട്ട ചേര്‍ത്ത മയോണൈസ് ആണ് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റില്‍ മുട്ട ചേര്‍ക്കാത്ത വെജിറ്റേറിയന്‍ മയോണൈസും ലഭ്യമാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപമിങ്ങനെ: