ഇ​ല​യി​ൽ തൂ​ക്കി വി​ൽ​ക്കു​ന്ന ഐ​സ്ക്രീം; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Thursday, August 12, 2021 5:41 PM IST
ഐ​സ്ക്രീം ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. പ​ല ത​ര​ത്തി​ലു​ള്ള ഐ​സ്ക്രീ​മു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. രു​ചി​യി​ലും വി​ള​ന്പു​ന്ന രീ​തി​യി​ലു​മെ​ല്ലാ​ണ് ഓ​രോ ഐ​സ്ക്രീ​മും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. എ​ന്നാ​ൽ ഇ​ല​യി​ല്‍ ഐ​സ്ക്രീം വി​ൽ​ക്കു​ന്ന തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

അ​മൃ​ത്സ​റി​ല്‍ നി​ന്നു​ള്ള ദാ​മോ​ദ​റാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഐ​സ്‌​ക്രീം വി​ല്‍​ക്കു​ന്ന​ത്. ദി​വ​സേ​ന സൈ​ക്കി​ളി​ല്‍ 20- 25 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല്‍​പ്പ​ന. ഫു​ഡ് വ​ളോ​ഗ​ര്‍ ഗൗ​ര​വ് വാ​സ​ന്റെ ചാ​ന​ലി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ പു​റം​ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്, കൊ​ഴു​പ്പ് കൂ​ടി​യ പാ​ല്‍, പ​ഞ്ച​സാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഐ​സ്‌​ക്രീം നി​ര്‍​മ്മാ​ണം.

ഐ​സ്‌​ക്രീം ഇ​ല​യി​ലാ​ക്കി തൂ​ക്കി​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. അ​മ്പ​ത് ഗ്രാ​മി​ന് 20 രൂ​പ​യാ​ണ് വി​ല. 10 രൂ​പ​യ്ക്ക് മു​ത​ൽ നാ​നൂ​റു രൂ​പ​യ്ക്ക് വ​രെ ഐ​സ്ക്രീം തൂ​ക്കി കൊ​ടു​ക്കു​ന്നു​ണ്ട്. ദി​വ​സം 10 കി​ല​യോ​ളം ഐ​സ്ക്രീ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​ദേ​ഹം വി​ൽ​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.