ഒ​രു മ​ര്യാ​ദ വേ​ണ്ടേ; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട് ന്യൂ​ജ​ൻ ബൈ​ക്കു​കാ​ർ
അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നെ​ക്കു​റി​ച്ചു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു പോ​കു​ന്ന ന്യൂ​ജ​ന​റേ​ഷ​ൻ ബൈ​ക്ക് വ​രു​ത്തു​ന്ന അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് പോ​കു​ന്ന ബൈ​ക്ക് ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ത​ട്ടി​യി​ട്ട​ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​ണ്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ൾ​ക്ക് മാ​ത്ര​മ​ല്ല റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മാ​ണെ​ന്ന​തി​നു മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രു​ത്തു​പ്പു​ള്ളി സ്വ​ദേ​ശി ആ​ദ​ർ​ശാ​ണ് അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം. തെ​റ്റാ​യ ദി​ശ​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത യു​വാ​വ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​യ യു​വ​തി​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. സം​ഭ​വ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പി​ന്നാ​ലെ വ​രാ​തി​രു​ന്ന​തി​നാ​ൽ യു​വ​തി കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.