വി​വാ​ഹ ആ​ഘോ​ഷ​ത്തി​ലും കെ​ജി​എ​ഫ് ത​രം​ഗം; വൈ​റ​ലാ​യി ഒ​രു ക്ഷ​ണ​ക്ക​ത്ത്
കെ​ജി​എ​ഫ് ചാ​പ്റ്റ​ര്‍ 1 പോ​ലെ ത​ന്നെ ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് കെ​ജി​എ​ഫ് ചാ​പ്റ്റ​ര്‍ 2. സി​നി​മ​യി​ലെ ഡ​യ​ലോ​ഗു​ക​ളും വ​ലി​യ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​ക്ക​ഴി​ഞ്ഞു. 'വ​യ​ല​ന്‍​സ് വ​യ​ല​ന്‍​സ് വ​യ​ല​ന്‍​സ്, ഐ ​ഡോ​ണ്ട് ലൈ​ക് ഇ​റ്റ്, ഐ ​അ​വോ​യ്ഡ്, ബ​ട് വ​യ​ല​ന്‍​സ് ലൈ​ക്‌​സ് മീ, ​ഐ കാ​ണ്ട് അ​വോ​യ്ഡ്'- ചി​ത്ര​ത്തി​ല്‍ റോ​ക്കി​ഭാ​യി'​യു​ടെ ഈ ​ഡ​യ​ലോ​ഗ് വൈ​റ​ലാ​ണ്.

ഇ​പ്പോ​ഴി​താ ഒ​രു റോ​ക്കി​ഭാ​യ് ആ​രാ​ധ​ക​ന്‍ ത​ന്‍റെ വി​വാ​ഹ കാ​ര്‍​ഡി​ലും ഈ ​ഡ​യ​ലോ​ഗി​ന്‍റെ രീ​തി​യി​ൽ ഒ​രു വാ​ച​കം ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്. മേ​യ് 13ന് ​ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ല്‍ വെ​ച്ച് ന​ട​ക്കു​ന്ന ച​ന്ദ്ര​ശേ​ഖ​ര്‍- ശ്വേ​ത എ​ന്നി​വ​രു​ടെ വി​വാ​ഹ​ത്തി​ന്‍റെ ക്ഷ​ണ​ക്ക​ത്താ​ണ് റോ​ക്കി ബാ​യി​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​ത്. 'വി​വാ​ഹം, വി​വാ​ഹം, വി​വാ​ഹം, എ​നി​ക്ക് ഇ​ഷ്ട​മ​ല്ല, ഞാ​ന്‍ ഒ​ഴി​വാ​ക്കു​ന്നു, പ​ക്ഷേ എ​ന്‍റെ ബ​ന്ധു​ക്ക​ള്‍ വി​വാ​ഹം ഇ​ഷ്ട​പ്പെ​ടു​ന്നു, എ​നി​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യി​ല്ല'- എ​ന്നാ​ണ് ക്ഷ​ണ​ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ക​ന്ന​ഡ സി​നി​മ ലോ​ക​ത്തെ ആ​ഗോ​ള ത​ല​ത്തി​ല്‍ എ​ത്തി​ച്ച കെ​ജി​എ​ഫ് 2 ക​ന്ന​ഡ, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. റീ​ലി​സ് ചെ​യ്ത് ഒ​രാ​ഴ്ച​കൊ​ണ്ട് 700 കോ​ടി​രൂ​പ​യാ​ണ് ചി​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.