ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​ന്‍റെ കൈ​യ്ക്ക് ബാ​ന്‍റേ​ജ് ഇ​ട്ട് ആ​ശു​പ​ത്രി അധികൃതർ!
പ​രി​ക്കേ​റ്റ ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​നെ ചി​കി​ത്സി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. ആ​ഗ്ര​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പ​രി​ക്കേ​റ്റ കൃ​ഷ്ണ വി​ഗ്ര​ഹ​വു​മാ​യി പൂ​ജാ​രി​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കു​ളി​പ്പി​ക്കു​മ്പോ​ഴാ​ണ് വി​ഗ്ര​ഹ​ത്തി​ന്‍റെ കൈ​യി​ല്‍ പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പൂ​ജാ​രി ലേ​ഖ് സിം​ഗ് വി​ഗ്ര​ഹ​ത്തി​നെ ചി​കി​ത്സി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഗ്ര​ഹ​ത്തി​ന്‍റെ കൈ​യി​ൽ ബാ​ന്‍റേ​ജ് ഇ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി അ​ര്‍​ജു​ന്‍ ന​ഗ​റി​ലെ ഖേ​രി മോ​ഡി​ലെ പ​ത്വാ​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​ണ് ഇ​ദ്ദേ​ഹം.

രാ​വി​ലെ പ്രാ​ര്‍​ത്ഥ​ന​യോ​ടെ വി​ഗ്ര​ഹ​ത്തെ കു​ളി​പ്പി​ക്കു​മ്പോ​ള്‍ കൈ​യി​ല്‍ നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വീ​ണാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് പൂ​ജാ​രി ലേ​ഖ് സിം​ഗ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് താ​ന്‍ നി​രാ​ശ​നാ​യി. വി​ഗ്ര​ഹ​വു​മാ​യി ത​നി​ക്ക് വ​ള​രെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​ങ്ക​ടം സ​ഹി​ക്ക​വ​യ്യാ​തെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. ത​ന്‍റെ അ​പേ​ക്ഷ ആ​ദ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. ഞാ​നാ​കെ ത​ക​ര്‍​ന്നു. ഒ​ടു​വി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞ​പ്പോ​ഴാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഗ്ര​ഹ​ത്തെ ചി​കി​ത്സ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൂ​ജാ​രി എ​ത്തി​യെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ശോ​ക് കു​മാ​ര്‍ അ​ഗ​ര്‍​വാ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. പൂ​ജാ​രി​യു​ടെ വി​കാ​രം മ​ന​സി​ലാ​ക്കി​യെ​ന്നും ര​ജി​സ്റ്റ​റി​ല്‍ ശ്രീ ​കൃ​ഷ്ണ​നെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.