ക​ന​ത്ത മ​ഴ​യി​ൽ രക്ഷാപ്രവർത്തനവുമായി ലേഡി സിങ്കം; കൈയടിച്ച് സോഷ്യൽ മീഡിയ
"മ​ഴ​ദി​ന​ത്തി​ൽ നി​ങ്ങ​ൾ​ക്ക​രി​കെ എ​ല്ലാ​യ്പ്പോ​ഴു​മു​ണ്ട്'. ക​ന​ത്ത​മ​ഴ​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ മ​ര​ത്തി​ന​രി​കി​ൽ നാ​ട്ടു​കാ​ർ​ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ബു​ല​ന്ദ്ഷ​ഹ​ർ കോ​ട്ട്വാ​ലി ന​ഗ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ റാ​യി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് യു​പി പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ച​ക​മാ​ണി​ത്.

ലേ​ഡി സി​ങ്കം എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന അ​വ​ർ ബു​ല​ന്ദ്ശ​ഹ​ർ കോ​ട്ട്വാ​ലി​യു​ടെ ചു​മ​ത​ല​യാ​ണ് നോ​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​ർ​ക്കാ​ണ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ റാ​യി​യും സം​ഘ​വും ര​ക്ഷ​ക​രാ​യ​ത്.

ലേ​ഡി സി​ങ്ക​ത്തെ​യും സം​ഘ​ത്തെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. 2019 മേ​യി​ൽ പാ​ലി​യ എ​ന്ന കു​റ്റ​വാ​ളി​യെ സി​നി​മാ​സ്റ്റൈ​ലി​ൽ പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഥാ​ന​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു അ​രു​ണ റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ഇ​തി​നി​ട​യി​ൽ കാ​ർ പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യ കോ​ണ്‍​സ്റ്റ​ബി​ളി​നെ കാ​റി​നു​ള്ളി​ലി​രു​ന്ന വ്യ​ക്തി ആ​ക്ര​മി​ച്ചു. കോ​ണ്‍​സ്റ്റ​ബി​ളി​നെ മ​ർ​ദി​ച്ച് അ​വി​ടെ നി​ന്ന് കാ​റി​ൽ ക​ട​ന്ന പാ​ലി​യ​യെ അ​രു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ന്തു​ട​ർ​ന്നു. അ​രു​ണ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി തോ​ക്കു​മാ​യി അ​യാ​ൾ​ക്ക് പു​റ​കെ തെ​രു​വി​ലൂ​ടെ ഓ​ടി.

40 മി​നി​ട്ട് നീ​ണ്ടു​നി​ന്ന പി​ന്തു​ട​ര​ലി​ന് ശേ​ഷം പാ​ലി​യ​യെ അ​രു​ണ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. തോ​ക്കു​മേ​ന്തി കൂ​ളി​ങ് ഗ്ലാ​സ് ധ​രി​ച്ച് കു​റ്റ​വാ​ളി​ക്ക് പു​റ​കെ ഓ​ടു​ന്ന അ​രു​ണ​യു​ടെ ചി​ത്രം അ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.