സോഷ്യല്‍ മീഡിയയില്‍ വൈറലായി തെങ്ങ് കയറുന്ന പുള്ളിപുലികള്‍
Friday, September 23, 2022 2:46 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോകളാണ്. അവയുടെ വേറിട്ട ചെയ്തികള്‍ ആളുകളില്‍ മിക്കപ്പോഴും ചിരിപടര്ത്തുകയൊ കൗതുകം ജനിപ്പിക്കുകയൊ ചെയ്യും.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന് തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പുലികള്‍ തെങ്ങുകയറുന്നതാണുള്ളത്.
ദൃശ്യങ്ങളുടെ തുടക്കത്തില്‍ ഒരു പുള്ളിപ്പുലി സാവധാനം തെങ്ങില്‍ നിന്ന് ഇറങ്ങുന്നതാണുള്ളത്. എന്നാലത് താഴെ എത്തുമ്പോള്‍ മറ്റൊരു പുലി ആക്രമിക്കാനെത്തുകയാണ്. ഉടന്‍തന്നെ ആദ്യത്തെ പുലി തെങ്ങിന് മുകളിലേക്ക് ഓടിക്കയറി.
പിന്നാലെ രണ്ടാമത്തെ പുലിയും തെങ്ങില്‍ കയറുകയാണ്. ഒടുവില്‍ അവയിലൊരെണ്ണം താഴേക്കിറങ്ങി ഓടി രക്ഷപ്പെടുകയാണ്.
വീഡിയോ അവസാനിക്കുന്നിടത്ത് ദൃശ്യങ്ങള്‍ എടുത്തയാളും ഓടുന്നതായി മനസിലാകും. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.