മകളെ പോറ്റാൻ കപ്പ കച്ചവടം; മേരിയെത്തേടി സോഷ്യൽ മീഡിയ
Saturday, June 26, 2021 7:13 PM IST
മകളെ പോറ്റാൻ കപ്പ കച്ചവടം നടത്തുന്ന യുവതിയെത്തേടി സോഷ്യൽ മീഡിയ. "വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി തോമസ്' എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു പിന്നിലെ സത്യമെന്താണെന്നുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് ലോട്ടറിക്കട നടത്തുകയായിരുന്നത്രേ ഈ യുവതി. ലോക്ക്ഡൗണിനെത്തുടർന്ന് കട അടച്ചപ്പോൾ അടുത്ത കടയുടെ മുന്പിൽ ഒരു മാസമായി കപ്പ കച്ചവടം നടത്തുകയാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.
നിരവധി പേരാണ് മേരിയെ അഭിനന്ദിച്ച് എത്തിയത്. തങ്ങൾക്ക് മേരിയെ നേരിട്ടറിയമെന്നാണ് ചിലർ കുറിക്കുന്നത്. അതേസമയം മേരിയുടെ വസ്ത്രധാരണത്തെ ചിലർ വിമർശിക്കുന്നുമുണ്ട്. ഇത്തരം വേഷമിട്ടുകൊണ്ടാണോ കപ്പ വിൽപ്പന എന്നാണ് ചിലരുടെ പരിഹാസം.
പോസ്റ്റിന്റെ പൂർണരൂപം
വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം ആണ്. മേരി തോമസ്. ഭർത്താവിന്റെ മരണത്തെ തുടർന്ന് മകളെ പോറ്റാൻ ഈ അമ്മ കാണിച്ചാ മറു മാതൃക. ലോക്ക് ഡൗണിന് മുൻപ് ചെറിയ ഒരു ലോട്ടറി കട നടത്തി വരുകയായിരുന്നു. കോവിഡ് രൂഷമായപ്പോൾ കട അടക്കേണ്ട സാഹചര്യം വന്നു. വിഷമങ്ങൾ വാരിവിതറിയപ്പോൾ..തൊട്ട് അടുത്ത കടയുടെ മുന്പിൽ ഈ കച്ചവടം തുടങ്ങിട്ട് 1 മാസം ആകുന്നു 🙏🙏🙏