മാ​സ്ക് ധ​രി​ക്കാ​തെ ദ​ന്പ​തി​ക​ളു​ടെ ഷോ; ​അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ മ​ര്യാ​ദ​യാ​യി
മാ​സ്ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച ദ​മ്പ​തി​ക​ളു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മാ​സ്ക് വേ​ണ്ടെ​ന്ന് വാ​ദി​ച്ച ഇ​രു​വ​രും പോ​ലീ​സു​മാ​യി ത​ർ​ക്ക​മാ​യി. ഇ​തോ​ടെ ഇ​രു​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ങ്ക​ജ് ദ​ത്ത ഭാ​ര്യ അ​ഭ ഗു​പ്ത എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത​തി​ന്‍റെ പി​ന്നാ​ലെ ഇ​രു​വ​രും ന​ല്ല കു​ട്ടി​ക​ളാ​യി മാ​സ്ക് ധ​രി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. പോ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മാ​സ്ക് ധ​രി​ച്ചു​ള്ള ഫോ​ട്ടോ വൈ​റ​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പ​ങ്ക​ജി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ഭ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു ദി​വ​സ​ത്തെ ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ഇ​രു​വ​രെ​യും വി​ട്ടി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഇ​വ​ർ ജാ​മ്യ​പേ​ക്ഷ ന​ൽ​കും. ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മാ​സ്ക് ധ​രി​ക്ക​ത്ത​തെ​ന്നാ​ണ് അ​ഭ​യു​ടെ വാ​ദം.

കേ​സാ​യ​തോ​ടെ ഭാ​ര്യ​യെ ത​ള്ളി​പ്പ​റ​ഞ്ഞ് യു​വാ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ‘അ​വ​ൾ ചെ​യ്ത​ത് തെ​റ്റാ​ണ്. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ വ​ള​രെ​ക്കാ​ല​മാ​യി ഭാ​ര്യ​യോ​ട് പ​റ​യാ​റു​ണ്ട്, പ​ക്ഷേ അ​വ​ൾ മാ​സ്ക് ധ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കും, എ​ന്നെ​യും മാ​സ്ക് ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല.’ യു​വാ​വ് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.