വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വ​തി ജീ​വി​ത​പ​ങ്കാ​ളി​യാ​യി തേ​ടു​ന്നു; പ​ര​സ്യം വൈ​റ​ൽ
Tuesday, June 8, 2021 6:51 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ‌ ഒ​രു വി​വാ​ഹ പ​ര​സ്യ​മാ​ണ് ച​ർ​ച്ച വി​ഷ​യം. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വ​തി വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വാ​വി​നെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി തേ​ടി​ക്കൊ​ണ്ടു​ള്ള പ​ര​സ്യ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. എം​എ​സ്‌​സി ബി​രു​ദ​മു​ള്ള​യാ​ളാ​ണ് വ​ധു. മാ​ത്ര​മ​ല്ല കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച 28-30 വ​യ​സു​ള്ള യു​വാ​വി​നെ​യാ​ണ് യു​വ​തി ജീ​വി​ത പ​ങ്കാ​ളി​യാ​യി തേ​ടു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് പ​ര​സ്യം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് കു​ഴ​പ്പ​മു​ണ്ടോ​യെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. ഭാ​വി​യി​ൽ വി​വാ​ഹ പ​ര​സ്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

ശ​ശി ത​രൂ​ർ എം ​പി യും ​ഈ പ​ര​സ്യം ട്വി​റ്റ​റി​ൽ പ​ങ്ക് വ​ച്ചി​ട്ടു​ണ്ട് . ‘ വാ​ക്സി​നേ​റ്റ് ചെ​യ്ത വ​ധു വാ​ക്സി​നേ​റ്റ് ചെ​യ്ത വ​ര​നെ തേ​ടു​ന്നു , ഇ​ത് ഇ​നി സ​ർ​വ്വ​സാ​ധാ​ര​ണ​മാ​കും ‘ ഇ​ത്ത​ര​ത്തി​ൽ ഒ​രു കു​റി​പ്പും ശ​ശി ത​രൂ​ർ വി​വാ​ഹ​പ​ര​സ്യ​ത്തി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം പ​ങ്ക് വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.