വൈ​റ​ലാ​യി ‘വി​വാ​ഹ​പ​ത്രം’; സൂ​പ്പ​റാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ‘വി​വാ​ഹ​പ​ത്രം’. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി അ​ർ​ജു​ന​ൻ ചെ​ട്ടി​യാ​ർ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദീ​പേ​ഷി​ന്‍റെ​യും ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ആ​ർ.​ശ​ശി​കു​മാ​ർ-​അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ കാ​വ്യ​യു​ടെ​യും വി​വാ​ഹ​ക്ഷ​ണ​ക്ക​ത്താ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഖ​ത്ത​റി​ലെ ഗ​ൾ​ഫ് ടൈം​സ് പ​ത്ര​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ര​ൻ ദീ​പേ​ഷി​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു ക്ഷ​ണ​ക്ക​ത്ത്.

തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്ഷ​ണ​ക്ക​ത്ത് ഡി​സൈ​ൻ ചെ​യ്യു​ക​യാ​യി​രു​ന്നു.​പ​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു​ക്കി​യ നാ​ലു പേ​ജു​ക​ളു​ള്ള ക്ഷ​ണ​ക്ക​ത്തി​ൽ ആ​ദ്യ പേ​ജി​ൽ ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ കാ​ര്യ​മാ​ണു​ള്ള​ത്. തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​നു​ള്ള ക്ഷ​ണം, വേ​ദി​യും മു​ഹൂ​ർ​ത്ത​വും സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ, ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം കാ​ണാ​നു​ള്ള ക്യൂ​ആ​ർ കോ​ഡ്, വ​ധൂ​വ​ര​ന്മാ​രു​ടെ കു​ടും​ബ വൃ​ക്ഷം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വ്യ​ത്യ​സ്ത​മാ​യ ഈ ​ക്ഷ​ണ​ക്ക​ത്ത് ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ വ​ധു​വി​ന്റെ വീ​ട്ടു​കാ​ർ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഇ​തു ത​ന്നെ പ്രി​ന്റ് ചെ​യ്തു. ന​വം​ബ​ർ 21 ഞാ​യ​റാ​ഴ്ച ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് ഇ​വ​രു​ടെ വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.