അ​ന്ന​ദാ​ത​വാ​യ മു​ത്ത​ശ്ശി​യെ കാ​ണാ​ൻ എ​ത്തി​യ അ​തി​ഥി; വീ​ഡി​യോ വൈ​റ​ൽ
അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​ക്കു​ന്ന മു​ത്ത​ശ്ശി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന കു​ര​ങ്ങി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഈ ​മു​ത്ത​ശ്ശി പ​തി​വാ​യി കു​ര​ങ്ങ​ന്‌ ആ​ഹാ​രം കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്രേ. പ​ക്ഷേ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​വ​ർ രോ​ഗ​ബാ​ധി​ത​യാ​വു​ക​യും കി​ട​പ്പി​ലാ​വു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ടു ത​ന്നെ കു​ര​ങ്ങ​ന്‌ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

ത​ന്നെ പോ​റ്റി​യി​രു​ന്ന മു​ത്ത​ശ്ശി​യെ കാ​ണാ​ത്ത​തി​നാ​ൽ അ​വ​ര്‍​ക്കെ​ന്തു​പ​റ്റി​യെ​ന്ന് കു​ര​ങ്ങ​ന്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന വ​യോ​ധി​ക​യു​ടെ അ​രി​കി​ൽ കു​ര​ങ്ങ​ന്‍ ഇ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തൊ​ട്ട​ടു​ത്തു ത​ന്നെ മ​റ്റൊ​രു സ്ത്രീ​യും നി​ൽ​ക്കു​ന്നു​മു​ണ്ട്.

അ​വ​ർ കൈ​ക​ൾ കൂ​പ്പി പു​ഞ്ചി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. വ​യോ​ധി​ക സ്നേ​ഹ​പൂ​ർ​വ്വം കു​ര​ങ്ങ​നെ ത​ലോ​ടു​മ്പോ​ൾ കു​ര​ങ്ങ​നാ​ക​ട്ടെ ആ ​ത​ലോ​ട​ൽ ആ​സ്വ​ദി​ച്ച് മു​ത്ത​ശ്ശി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു. തു​ട​ർ​ന്ന് കു​ര​ങ്ങ​ൻ അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇ​രി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123