തീപിടിച്ച കെട്ടിടത്തിൽ നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞ് അമ്മ; വൈറലായി രക്ഷാപ്രവർത്തനം
തീ​പി​ടി​ച്ച അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് നാ​ല് കു​ട്ടി​ക​ളെ ര​ക്ഷി​ച്ച അ​മ്മ നാ​ട്ടു​കാ​രു​ടെ ഹീ​റോ​യി​നാ​കു​ന്നു. തു​ർ​ക്കി​യി​ലാ​ണ് സം​ഭ​വം. അ​ഞ്ച് നി​ല​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. തീ​പി​ടി​ച്ച ഉ​ട​നെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​മ്മ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച​ത്.

തീ​പി​ടി​ച്ച ഉ​ട​നെ പ്ര​ദേ​ശ​വാ​സി​ക​ൾ താ​ഴെ വ​ലി​യ ബ്ലാ​ങ്ക​റ്റ് വി​രി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ഓ​രോ കു​ട്ടി​ക​ളെ​യും കൃ​ത്യ​മാ​യി ബ്ലാ​ങ്ക​റ്റി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ളെ​യും ഇ​ങ്ങ​നെ ര​ക്ഷി​ച്ചു. അ​പ്പോ​ഴേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി അ​മ്മ​യേ​യും ര​ക്ഷ​പ്പെ​ടു​ത്തി. അ​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കു​ഞ്ഞു​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.