നാ​യ മുടന്തി; ഉടമയ്ക്കു നഷ്ടം 30,000 രൂപ: ഒടുവിൽ ആ രഹസ്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു
നാ​യ​ക​ൾ​ക്ക് യ​ജ​മാ​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ക​ഥ നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് യ​ജ​മാ​ന​നെ ര​ക്ഷി​ക്കു​ന്ന നാ​യ​ക​ൾ മു​ന്പും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ താ​ര​മാ‍​യി​ട്ടു​ണ്ട്. യ​ജ​മാ​ന​നെ പ​റ്റി​ച്ച നാ​യ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ റൂ​സെ​ൽ ജോ​ൺ​സാ​ണ് പ​റ്റിക്ക​പ്പെ​ട്ട യ​ജ​മാ​ന​ൻ. റൂ​സെ​ൽ കാ​ലിൽ അ​പ​ക​ടം പ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ലാ​സ്റ്റ​ർ ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ട​ന്തി​യാ​ണ് റൂ​സെ​ൽ ന​ട​ന്നി​രു​ന്ന​ത്. ഇ​തു​ക​ണ്ട റൂ​സെ​ലി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യും മു​ട​ന്തി ന​ട​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ നാ​യ​യ്ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യ​താ​ണെ​ന്ന് ക​രു​തി ഡോ​ക്‌​ട​റു​ടെ അ​ടു​ത്തേ​ക്ക് മു​ട​ന്തി പോ​കു​ന്ന റൂ​സെ​ലി​ന്‍റെ​യും നാ​യ​യു​ടെ​യും വീ​ഡി​യോ ആ​രോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​യു​ടെ അ​ഭി​ന​യം ക​ണ്ടു​പി​ടി​ച്ച​ത്.

നാ​യ​യു​ടേ​ത് അ​ഭി​ന​യ​മാ​യി​രു​ന്നെ​ന്നും എ​ക്സ്റേ എ​ടു​ത്ത വ​ക​യി​ൽ ത​നി​ക്ക് 300 പൗ​ണ്ട് ന​ഷ്ട​പ്പെ​ട്ടെ​ന്നും റൂ​സെ​ൽ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​താ​യാ​ലും നാ​യ​യു​ടെ യ​ജ​മാ​ന​സ്നേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.