1860 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി അ​ടി​ച്ചു; പ​ക്ഷെ ദ​ന്പ​തി​ക​ളെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ചി​ല്ല!
ലോ​ട്ട​റി വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ടം പ​റ​ഞ്ഞ് വാ​ങ്ങി​യ ലോ​ട്ട​റി​ക്ക് സ​മ്മാ​നം അ​ടി​ച്ച സം​ഭ​വം നി​ര​വ​ധി​യാ​ണ്. ജാ​ക്ക്പോ​ട്ട് സ​മ്മാ​ന​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. ലോ​ട്ട​റി അ​ടി​ച്ചാ​ൽ വാ​ങ്ങാ​ൻ ഉ​ദേ​ശി​ക്കു​ന്ന വീ​ടും കാ​റു​മെ​ല്ലാം പ​ല​പ്പോ​ഴും ഇ​വ​ർ സ്വ​പ്നം കാ​ണാ​റു​മു​ണ്ട്. എ​ന്നാ​ൽ ജാ​ക്ക്പോ​ട്ടി​ന്‍റെ ഭാ​ഗ്യ​ന​ന്പ​റു​ക​ൾ ഒ​ത്തു​വ​ന്നി​ട്ടും പ​ണം​കി​ട്ടി​യി​ല്ലെ​ങ്കി​ലെ അ​വ​സ്ഥ ഒ​ന്നോ​ർ​ത്തു നോ​ക്കി​ക്കേ?

ഹെ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ​ത്തൊ​ന്പ​തു​കാ​രി​യാ​യ റേ​ച്ച​ൽ കെ​ന്ന​ഡി​യും ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ ലി​യാം മ​ക്രോ​ഹ​നു​മാ​ണ് ഈ ​നി​ർ​ഭാ​ഗ്യ ദ​ന്പ​തി​ക​ൾ. ജാ​ക്ക്പോ​ട്ടി​ന്‍റെ ന​ന്പ​റു​ക​ൾ സെ​റ്റ് ചെ​യ്തു​വ​ച്ച് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ​ണം അ​ട​ച്ച് വാ​ങ്ങു​ന്ന ഒ​രു ആ​പ്പാ​ണ് റേ​ച്ച​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജാ​ക്ക്പോ​ട്ട് അ​ടി​ച്ചെ​ന്ന മെ​സേ​ജ് ആ​പ്പി​ൽ എ​ത്തി​യ​തോ​ടെ റേ​ച്ച​ൽ സ്വ​പ്ന ലോ​ക​ത്ത് എ​ത്തി. കാ​റും വീ​ടു​മെ​ല്ലാം സ്വ​പ്നം ക​ണ്ടു.

ഭ​ർ​ത്താ​വ് ലി​യാ​മി​നെ​യും അ​മ്മ​യേ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പ​ക്ഷെ പി​ന്നീ​ടാ​ണ് ട്വി​സ്റ്റ് ഉ​ണ്ടാ​കു​ന്ന​ത്. ജാ​ക്ക്പോ​ട്ട് അ​ടി​ച്ച​ത് ക്ലെ​യിം ചെ​യ്യാ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ച റേ​ച്ച​ലി​നെ കാ​ത്തി​രു​ന്ന​ത് ഒ​രു ഞെ​ട്ടി​ക്കു​ന്ന അ​റി​യി​പ്പാ​യി​രു​ന്നു. ജാ​ക്ക്പോ​ട്ടി​ന്‍റെ ന​ന്പ​ർ എ​ല്ലാം കൃ​ത്യ​മാ​ണ്, പ​ക്ഷെ ലോ​ട്ട​റി പ​ണം അ​ട​ച്ച് റേ​ച്ച​ൽ വാ​ങ്ങി​യി​രു​ന്നി​ല്ല​ത്രേ. ആ​പ്പി​ന്‍റെ വാ​ല​റ്റി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ലാ​ത്ത​താ​ണ് വി​ന​യാ​യ​ത്.

ഒ​രു നി​മി​ഷം​കൊ​ണ്ട് ക​ണ്ട സ്വ​പ്ന​ങ്ങ​ളെ​ല്ലാം ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്നു. ഇ​നി ഈ ​ന​ന്പ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കി​ല്ലെ​ന്നാ​ണ് ദ​ന്പ​തി​ക​ളു​ടെ തീ​രു​മാ​നം. ഇ​നി എ​ത്ര രൂ​പ​യു​ടെ ജാ​ക്പോ​ട്ട് സ​മ്മാ​ന​മാ​ണ് ദ​ന്പ​തി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​റി​യേ​ണ്ടെ? ഏ​ക​ദേ​ശം 1860 കോ​ടി രൂ​പ! ഇനി പറയൂ, ഇവരല്ലേ ലോകത്തിന്‍റെ ഏറ്റവും ഭാഗ്യമില്ലാത്ത ദന്പതികൾ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.