കാ​ർ വി​റ്റ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വാ​ങ്ങി ന​ൽ​കി; ഓ​ക്‌​സി​ജ​ൻ മാ​നെ പ​രി​ച​യ​പ്പെ​ടാം
രാ​ജ്യ​ത​ല​സ്ഥാ​നം ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ൽ വ​ല​യു​ക​യാ​ണ്. ഒ​രു പ​ക്ഷെ നാ​ളെ ന​മ്മ​ളെ​യും അ​ത് ബാ​ധി​ച്ചേ​ക്കാം. കോ​വി​ഡ് ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​ർ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ വ​ല​യു​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ആ​ഡം​ബ​ര കാ​ർ വി​റ്റ് ഓ​ക്‌​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങി​യ ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ഹീ​റോ.

മും​ബൈ സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സ് ശൈ​ഖ് എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ ഫോ​ർ​ഡ് എ​ൻ​ഡ​വ​ർ വി​റ്റ പ​ണം​കൊ​ണ്ട് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങി മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്. 'ഓ​ക്‌​സി​ജ​ൻ മാ​ൻ' എ​ന്ന പേ​രി​ലാ​ണ് ഇ​പ്പോ​ൾ ഷാ​ന​വാ​സ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​ണ് ഷാ​ന​വാ​സി​ൽ മാ​റ്റ​മു​ണ്ടാ​കും കാ​ര​ണം.

ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ ശ്വാ​സം​കി​ട്ടാ​തെ മ​രി​ക്കു​ക​യാ​യി​രു​ന്നു. 22 ല​ക്ഷം വി​ല​യു​ള്ള ഫോ​ർ​ഡ് എ​ൻ​ഡ​വ​ർ വി​റ്റു​കി​ട്ടി​യ തു​ക​യ്ക്ക് 160 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങി. സ്വ​ന്തം നാ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഓ​ക്‌​സി​ജ​ൻ ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് എ​ത്തി​ച്ചാ​യി​രു​ന്നു തു​ട​ക്കം.

ക​ഴി​ഞ്ഞ വ​ർ​ഷം ദി​വ​സ​വും 50 കോ​ളു​ക​ൾ വ​ന്നി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ 500 മു​ത​ൽ 600 വ​രെ കോ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ഓ​ക്‌​സി​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന​തെ​ന്ന് ഷാ​ന​വാ​സ് പ​റ​യു​ന്നു. ഒ​രു സം​ഘ​മാ​യി ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. 40,000ത്തി​ൽ അ​ധി​കം പേ​ർ​ക്കാ​ണ് ഇതുവരെ ഷാ​ന​വാ​സും സം​ഘ​വും ഓ​ക്സി​ജ​ൻ എ​ത്തി​ച്ച് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.