സ​ഹോ​ദ​രി​ക്ക് കു​ഞ്ഞ് ജ​നി​ച്ചു; സൗ​ജ​ന്യ പെ​ട്രോ​ൾ വി​ത​ര​ണം ന​ട​ത്തി യു​വാ​വ്
Friday, October 15, 2021 5:57 PM IST
കു​ടും​ബ​ത്തി​ൽ കു​ഞ്ഞ് പി​റ​ന്ന​തി​ന്‍റെ സ​ന്തോ​ഷം ആ​ഘോ​ഷി​ക്കാ​ൻ സൗ​ജ​ന്യ പെ​ട്രോ​ൾ വി​ത​ര​ണം ന​ട​ത്തി യു​വാ​വ്. മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​ത്തൂ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ കൂ​ടി​യാ​യ ദീ​പ​ക് സി​നാ​നി​യാ​ണ് സ​ഹോ​ദ​രി​ക്ക് കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷം ഇ​ത്ത​ര​ത്തി​ൽ ആ​ഘോ​ഷി​ച്ച​ത്.

100 രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ അ​ടി​ക്കു​ന്ന​വ​ർ​ക്ക് അ‍​ഞ്ച് ശ​ത​മാ​നം കൂ​ടു​ത​ല്‍ പെ​ട്രോ​ളാ​ണ് ന​ൽ​കി​യ​ത്. 200-500 വ​രെ രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ അ​ടി​ക്കു​ന്ന​വ​ര്‍​ക്ക് 10 ശ​ത​മാ​നം അ​ധി​ക പെ​ട്രോ​ളും, അ​തി​ല്‍ കൂ​ടു​ത​ല്‍ രൂ​പ​യ്ക്ക് അ​ടി​ക്കു​ന്ന​വ​ര്‍​ക്ക് 15 ശ​ത​മാ​ന​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി.

വ്യ​ത്യ​സ്ഥ​മാ​യ ഓ​ഫ​ർ അ​റി​ഞ്ഞ​തോ​ടെ വ​ൻ​തി​ര​ക്കാ​യി​രു​ന്നു ഈ ​പ​മ്പി​ൽ. പ​മ്പ് ഉ​ട​മ​യാ​യ ദീ​പ​ക് സി​നാ​നി​യു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി ശി​ഖ പോ​ര്‍​വാ​ള്‍ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​നാ​ണ് പെ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.