അ​ച്ഛ​ന് സ​ല്യൂ​ട്ട് ചെ​യ്ത് യു​വ​തി; ഇ​രു​വ​ർ​ക്കും സ​ല്യൂ​ട്ട് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ
Tuesday, November 2, 2021 7:03 PM IST
പോ​ലീ​സ് യൂ​ണി​ഫോ​മ​ണി​ഞ്ഞ യു​വ​തി ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ന്‍റെ അ​ച്ഛ​ന് സ​ല്യൂ​ട്ട് ന​ല്‍​കു​ന്ന ചി​ത്രം വൈ​റ​ലാ​കു​ന്നു. ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച അ​ച്ഛ​ന്‍ മ​ക​ള്‍​ക്ക് തി​രി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കു​ന്നു​ണ്ട്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മോ​റാ​ദാ​ബാ​ദി​ലു​ള്ള ഡോ. ​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് ബി​രു​ദം നേ​ടി​യ അ​പേ​ക്ഷ നിം​ബാ​ഡി​യ​യാ​ണ് ചി​ത്ര​ത്തി​ലെ യു​വ​തി. ഐ​ടി​ബി​പി​യി​ലെ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ എ.​പി.​എ​സ്. നിം​ബാ​ഡി​യ ആ​ണ് ചി​ത്ര​ത്തി​ലെ അ​ച്ഛ​ന്‍. അ​പേ​ക്ഷ​യു​ടെ പാ​സി​ങ് ഔ​ട്ട് പ​രി​പാ​ടി​ക്കി​ടെ​യു​ള്ള ചി​ത്ര​മാ​ണി​ത്.

മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ് ഐ​ടി​ബി​പി പ​ങ്കു​വെ​ച്ച​ത്. അ​പേ​ക്ഷ ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന​തും അ​ച്ഛ​ന് സ​മീ​പം നി​ല്‍​ക്കു​ന്ന​തും പി​ന്നെ അ​ച്ഛ​ന് സ​ല്യൂ​ട്ട് ന​ല്‍​കു​ന്ന​തും. നിം​ബാ​ഡി​യ​യു​ടെ കു​ടും​ബം ത​ല​മു​റ​ക​ളാ​യി പോ​ലീ​സ് സേ​വ​ന​രം​ഗ​ത്തു​ള്ള​വ​രാ​ണ്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി അ​പേ​ക്ഷ വൈ​കാ​തെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സിന്‍റെ ഭാ​ഗ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.