"ജ​ന​കീ​യ പോ​ലീ​സ് എ​ന്നാ​ൽ ഇ​താ​ണ് സാ​റും​മാ​രെ'; വീ​ഡി​യോ വൈ​റ​ൽ
Tuesday, November 30, 2021 11:04 PM IST
പോ​ലീ​സു​കാ​ർ സ്ഥ​ലം മാ​റി പോ​കു​ന്പോ​ൾ ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം വ്യ​ത്യ​സ്ത രീ​തി​യി​ൽ ആ​യി​രി​ക്കും. എ​ന്നാ​ൽ സ്ഥ​ലം എ​സ് ഐ ​സ്ഥ​ലം മാ​റി പോ​കു​ന്പോ​ൾ ക​ര​ഞ്ഞു​കൊ​ണ്ട് യാ​ത്ര അ​യ​യ്ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ഗു​ജ​റാ​ത്തി​ലാ​ണ് സം​ഭ​വം.

ഗു​ജ​റാ​ത്തി​ലെ ഖേ​ദ്ബ്ര​ഹ്‌​മ പ​ട്ട​ണ​ത്തി​ലെ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്നു വി​ശാ​ല്‍ പ​ട്ടേ​ല്‍. വ​ള​രെ​ക്കാ​ലം അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് അ​ട​ക്കം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദേ​ഹം കാ​ഴ്ച വ​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ ആ​ര് എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ എ​ല്ലാം അ​ദ്ദേ​ഹം ഉ​പേ​ക്ഷ കൂ​ടാ​തെ ന​ട​ത്തി കൊ​ടു​ക്കു​മാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ശാ​ല്‍ ന​ഗ​ര​ത്തി​ല്‍ ജ​ന​പ്രി​യ​നാ​യ​ത്.

സ്റ്റേ​ഷ​നി​ലെ​ത്തി​യ ജ​ന​ങ്ങ​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സ്ഥ​ലം എ​സ്‌​ഐ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. ഈ ​യാ​ത്ര​യ​യ​പ്പി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് മേ​ല്‍ പൂ​ക്ക​ള്‍ വ​ര്‍​ഷി​ക്കു​ന്ന​തും, അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​ദ്ദേ​ഹം ക​ണ്ണു​നീ​ര്‍ തു​ട​യ്ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.