സെ​ൽ​ഫി എ​ടു​ക്കാ​ൻ ചെ​ന്നു, പ​ക്ഷെ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്ന്
ജി​റാ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഒ​രു കു​ട്ടി കൊ​ടു​ത്ത ചെ​റി​യ ശി​ഖ​രം ജി​റാ​ഫ് ക​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ കു​ട്ടി​യും അ​തി​നൊ​പ്പം ഉ​യ​രു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. ഇ​പ്പോ​ഴി​ത മ​റ്റൊ​രു വീ​ഡി​യോ എ​ത്തി​യി​രി​ക്കു​ന്നു. ഒ​രു ഒ​ട്ട​ക​മാ​ണ് ഇ​തി​ലെ ക​ഥാ​നാ​യ​ക​ൻ.

സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​യു​ടെ ത​ല​മു​ടി ക​ടി​ക്കു​ക​യും ച​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന ഒ​ട്ട​ക​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ൽ. സെ​ൽ​ഫി എ​ടു​ക്കാ​നാ​ണ് സ്ത്രീ ​ഒ​ട്ട​ക​ത്തി​ന്‍റെ കൂ​ടി​ന​ടു​ത്തേ​യ്ക്ക് എ​ത്തി​യ​ത്. ശേ​ഷം സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​ട്ട​കം പു​റ​കി​ല്‍ നി​ന്ന് യു​വ​തി​യു​ടെ മു​ടി​യി​ൽ ക​ടി​ച്ചു വ​ലി​ച്ച് ച​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ടി​ന്‍റെ ഇ​ടി വാ​ങ്ങു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ഏ​താ​നം ദി​വ​സം മു​ന്പ് വൈ​റ​ലാ​യി​രു​ന്നു. യു​വ​തി​യു​ടെ ത​ല​യ്ക്കാ​ണ് ആ​ട് ഇ​ടി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.