കാക്സിയാസ് ഡോ സുളിനെ മൂടിയ കൂറ്റന്‍ മേഘങ്ങള്‍; വീഡിയോ
Thursday, September 28, 2023 12:07 PM IST
മനുഷ്യരില്‍ ഏറ്റവും കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്ന കാര്യങ്ങളിന്‍ മുന്‍പന്തിയിലാണ് ആകാശം. നിറയെ വേറിട്ട നിറങ്ങളുള്ള മേഘങ്ങളെ അണിഞ്ഞുനില്‍ക്കുന്ന ഈ ഉയരത്തിലേക്ക് പറക്കാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. എത്ര അകല നില്‍ക്കുമ്പോഴും അത്രയും കൊതി ഉളവാക്കാന്‍ ആകാശത്തിനാകുന്നു.
കവികള്‍ ആകാശത്തെ പലതുമായി ഉപമിക്കാറുണ്ട്. സാഹിത്യം മാത്രമല്ല സയന്‍സും ആകാശത്തെയും മേഘങ്ങളെയും പലതായി പറയാറുണ്ട്. ഉയര്‍ന്ന മേഘങ്ങള്‍, മധ്യമേഘങ്ങള്‍, താഴ്ന്ന മേഘങ്ങള്‍ എന്നൊക്കെ ശാസ്ത്രം അവയെ കുറിക്കുന്നു.
കുറച്ചുകൂടി ആധികാരികമായി പറഞ്ഞാല്‍ സിറസ്, സിറോസ്ട്രാറ്റസ്, സിറോക്യുമുലസ്, ആള്‍ട്ടോസ്ട്രാറ്റസ്, ആള്‍ട്ടോകുമുലസ്, സ്ട്രാറ്റോകുമുലസ്, നിംബോസ്ട്രാറ്റസ് എന്നിങ്ങനെയൊക്കെ മേഘങ്ങളെ തിരിക്കുന്നു.
ഇത്തരത്തിലുള്ള ഒന്നാണ് ആര്‍ക്സ് മേഘങ്ങള്‍ എന്ന ഷെല്‍ഫ് ക്ലൗഡ്സ്. ഇവ മിക്കപ്പോഴും കൊടുങ്കാറ്റുകളുമായും മഴയുമായി ഒക്കെ ബന്ധപ്പെട്ടവയാണ്.
ഇപ്പോഴിതാ ബ്രസീലിയന്‍ നഗരമായ കാക്സിയാസ് ഡോ സുളിനെ കൂറ്റന്‍ ഷെല്‍ഫ് മേഘം ആകെ മൂടുന്ന ഒരു കാഴ്ച സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്.
എക്സിലെ ദൃശ്യങ്ങളില്‍ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളെ ആകെ തൊട്ടുതഴുകി കടന്നുപോവുകയാണ് ഈ മേഘങ്ങള്‍. ഒരേ സമയം ഭയവും കൗതുകവും ജനിപ്പിക്കുന്ന ഈ കാഴ്ച വൈറലായി മാറി.
നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. "നിറയെ അദ്ഭുതങ്ങളെ നോക്കി കാണാനുള്ള ഒരു സമയമാണെന്നു തോന്നു ജീവിതം' എന്നാെണാരാള് ഈ കാഴ്ചയില്‍ കുറിച്ചത്.