ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി ദി​നം​പ്ര​തി അ​ര​മ​ണി​ക്കൂ​ര്‍ മാ​ത്ര​മു​റ​ങ്ങു​ന്ന മ​നു​ഷ്യ​ന്‍
Tuesday, September 3, 2024 11:02 AM IST
ന​ല്ല ആ​രോ​ഗ്യ​ത്തി​ന് ഉ​റ​ക്കം ഒ​രു ഘ​ട​ക​മാ​ണ​ല്ലൊ. ഒ​രാ​ള്‍ കു​റ​ഞ്ഞത് എ​ട്ടു​മ​ണി​ക്കൂ​ര്‍ എ​ങ്കി​ലും ഉ​റ​ങ്ങ​ണ​മെ​ന്നാ​ണ് സാ​ധാ​ര​ണ പ​റ​യാ​റ്. പ​ല​രും ആ​റു​മ​ണി​ക്കൂ​ര്‍ എ​ങ്കി​ലും ഉ​റ​ങ്ങാ​റു​ണ്ട്.

എ​ന്നാ​ല്‍ ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ഒ​രു യു​വാ​വി​ന്‍റെ ഉ​റ​ക്ക​സ​മ​യം കേ​ട്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് നെ​റ്റി​സ​ണ്‍​സ്. ജാ​പ്പ​നീ​സ് സം​രം​ഭ​ക​നാ​യ ഡെ​യ്സു​കെ ഹോ​റി ആ​ണ് ഈ ​വ്യ​ക്തി. ടി​യാ​ന്‍ ദി​വ​സ​വും 30 മി​നി​റ്റ് മാ​ത്ര​മ​തേ ഉ​റ​ങ്ങാ​റു​ള്ള​ത്രെ. അ​തും ക​ഴി​ഞ്ഞ12 വ​ര്‍​ഷ​മാ​യി​ട്ട​ങ്ങ​നെ​യാ​ണ​ത്രെ.

ത​ന്‍റെ ഹ്ര​സ്വ​ ഉ​റ​ക്കശീ​ലം ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വാ​സ്ത​വ​ത്തി​ല്‍ അ​ത് ത​ന്‍റെ ജോ​ലി​യി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ന്‍റെ മ​റ്റ് വ​ശ​ങ്ങ​ളി​ലും സ​ഹാ​യി​ച്ചു​വെ​ന്നും ഹോ​റി പ​റ​യു​ന്നു.


ജ​പ്പാ​നി​ല്‍ ന​ട​ന്ന ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ല്‍ അ​ദ്ദേ​ഹം 26 മി​നി​റ്റ് മാ​ത്ര​മാ​ണ് ഉ​റ​ങ്ങു​ന്ന​ത്. ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ കൂ​ളാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ത്തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ് വ്യാ​യാ​മം ചെ​യ്യു​ക​യൊ കാ​പ്പി കു​ടി​ക്കു​ക​യോ ചെ​യ്യു​ന്നി​ട​ത്തോ​ളം മ​യ​ക്കം ഒ​ഴി​വാ​ക്കാ​നാ​കും എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ല്‍ ഡെ​യ്സു​ക്ക് ജ​പ്പാ​ന്‍ ഷോ​ര്‍​ട്ട് സ്ലീ​പ്പേ​ഴ്സ് ട്രെ​യി​നിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പി​ച്ചു. അ​തി​ലൂ​ടെ ഉ​റ​ക്ക​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും കു​റി​ച്ച് ക്ലാ​സു​ക​ള്‍ എ​ടു​ക്കു​ക​യാ​ണി​പ്പോ​ള്‍...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.