വൈ​റ​ലാ​കാ​ൻ പാ​ന്പി​നെ കൂ​ട്ടു​പി​ടി​ച്ചു; യൂ​ട്യൂ​ബ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Tuesday, March 23, 2021 7:14 PM IST
യൂ​ട്യൂ​ബി​ൽ വ​ള​രെ വേ​ഗം കാ​ഴ്ച​ക്കാ​രെ കൂ​ട്ടാ​നു​ള്ള മാ​ർ​ഗ​മാ​ണ് മൃ​ഗ​ങ്ങ​ളു​മാ​യി​ട്ടു​ള്ള വീ​ഡി​യോ ചെ​യ്യു​ക എ​ന്ന​ത്. അ​തി​ൽ കാ​ഴ്ച​ക്കാ​ർ ഏ​റെ​യു​ള്ള​ത് പാ​ന്പു​ക​ളു​മാ​യി​ട്ടു​ള്ള വീ​ഡി​യോ​യ്ക്കാ​ണ്. ന​മ്മു​ടെ നാ​ട്ടി​ലും വാ​വ സു​രേ​ഷ് പാ​ന്പു പി​ടി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് കാ​ഴ്ച​ക്കാ​ർ എ​ത്ര​യാ​ണ്? ഭ​യ​ത്തോ​ടെ കാ​ണു​ന്ന പാ​ന്പു​ക​ളെ വീ​ഡി​യോ​യി​ലൂ​ടെ അ​ടു​ത്ത​റി​യാ​നാ​ണ് ആ​ളു​ക​ളു​ടെ ശ്ര​മം.

ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ നി​ക്ക് ബി​ഷ​പ് എ​ന്ന് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നും ഒ​രു യൂ​ട്യൂ​ബ​റാ​ണ്. പാ​ന്പി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ നി​ക്കി​ന് പ​റ്റി​യ അ​പ​ക​ട​മാ​ണ് ആ ​വീ​ഡി​യോ​യെ വൈ​റ​ലാ​ക്കി​യ​ത്. ഫ്ലോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൈ​യി​ൽ പി​ടി​ച്ച് പാ​മ്പി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ് ക​ണ്ണി​ലേ​ക്ക് ആ​ഞ്ഞു കൊ​ത്തി​യ​ത്. അ​തി​നു മു​ൻ​പും പ​ല​ത​വ​ണ പെ​രു​മ്പാ​മ്പ് നി​ക്കി​ന്‍റെ കൈ​ക​ളി​ല്‍ ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

കാ​മ​റ​യി​ൽ നോ​ക്കി നി​ക്ക് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പാ​മ്പ് ക​ണ്ണ് ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മി​ച്ച​ത്. ക​ണ്ണി​നു​മു​ക​ളി​ൽ പാ​മ്പ് ക​ടി​ച്ച ഭാ​ഗ​ത്തു നി​ന്നും ചോ​ര​യൊ​ലി​ച്ച് മു​ഖ​ത്തേ​ക്കി​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.
പാ​ന്പ് ആ​ക്ര​മി​ക്കു​മെ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ ക​ണ്ണാ​ണ് അ​ത് ല​ക്ഷ്യ​മാ​ക്കി​യി​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. - നി​ക്ക് പ​റ​യു​ന്നു. ബ​ർ​മീ​സ് പൈ​ത​ൺ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പാ​മ്പാ​ണ് നി​ക്കി​നെ ആ​ക്ര​മി​ച്ച​ത്. ക​ണ്ണി​ന്‍റെ കൃ​ഷ്ണ​മ​ണി​ക്ക് ക​ടി​യേ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ​ത്തി​ന് കു​ഴ​പ്പ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ബ​ർ​മീ​സ് പൈ​ത​ൺ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പാ​ന്പു​ക​ൾ​ക്ക് വി​ഷ​മി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.