സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി വി​ശേ​ഷം തി​ര​ക്കി സ്റ്റാ​ലി​ൻ; സെ​ൽ​ഫി​യെ​ടു​ത്ത് യാ​ത്ര​ക്കാ​ർ
Saturday, October 23, 2021 9:20 PM IST
സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​മ്പ​ര​ന്നു. പൊ​തു​പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ മു​ന്നി​ലെ​ത്തി​യ സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി​യ​ത്.

ത്യാ​ഗ​രാ​യ​ന​ഗ​റി​ൽ നി​ന്ന് ക​ണ്ണ​കി ന​ഗ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന M19B എ​ന്ന സ​ർ​ക്കാ​ർ ടൗ​ൺ ബ​സി​ലാ​ണ് അ​ദ്ദേ​ഹം മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്നു. അ​തേ കു​റി​ച്ചും അ​ദ്ദേ​ഹം യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളോ​ട് ചോ​ദി​ച്ച​റി​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ‌‌യാ​തൊ​രു നീ​ര​സ​വും കൂ‌​ടാ​തെ സെ​ൽ​ഫി എ​ടു​ക്കാ​ൻ സ​ഹ​ക​രി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്റ്റാ​ലി​ൻ മ​ട​ങ്ങി‌​യ​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​ല​ത​വ​ണ സ്റ്റാ​ലി​ൻ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.