സ്വന്തമായുള്ളത് ഒരു ലാപ്‌ടോപ്പ്, മൊബൈൽ, ഇന്‍റർനെറ്റ് കണക്ഷൻ; 10 മാസത്തെ വരുമാനം ഏഴ് കോടി രൂപ!
കൊ​റോ​ണ ലോ​ക​ത്തി​ൽ വ​രു​ത്തി​യ മാ​റ്റം വ​ലു​താ​ണ്. കൊ​റോ​ണ കാ​ര​ണം ലോ​ക്ക്ഡൗ​ൺ പ്ര‍​ഖ്യാ​പി​ച്ച​തോ​ടെ ധാ​രാ​ളം ആ​ളു​ക​ൾ​ക്കാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി.

എ​ന്നാ​ൽ ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് പു​തി​യ ബി​സി​ന​സ് തു​ട​ങ്ങി വ​ലി​യ വി​ജ​യം നേ​ടി​യ ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടാം. ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഇരുപതുകാരനായ ബെ​ൻ ഗു​ള്ളി​വ​റാ​ണ് താ​രം. യൂ​ട്യൂ​ബി​ൽ നോ​ക്കി പ​ഠി‌‌​ച്ചാ​ണ് ബെ​ൻ ബി​സി​ന​സി​ലേ​ക്ക് കാ​ലു​കു​ത്തു​ന്ന​ത്.‌‌

ചൈ​ന​യി​ൽ നി​ന്ന് പ​ല്ല് ക്ലീ​ൻ ചെ​യ്യു​ന്ന ഉ​പ​ക​ര​ണം ഇ​റ​ക്കു​മ​തി ചെ​യ്ത് ഓ​ൺ​ലൈ​നി​ലൂ‌​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ബെ​ൻ ആ​ദ്യം ചെ​യ്ത​ത്. സം​ഭ​വം ഹി​റ്റാ​യി. ദി​വ​സം പ​തി​നൊ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു ബെ​ന്നി​ന്‍റെ വ​രു​മാ​നം. ‌‌

പ​ക്ഷെ വൈ​കാ​തെ ത​ന്‍റെ ബി​സി​ന​സ് ഒ​രു അ​മേ​രി​ക്ക​കാ​ര​ന് ബെ​ൻ​വി​റ്റു. ന​ല്ല തു​ക​യ്ക്കാ​ണ് ക​ന്പ​നി വി​റ്റ​തെ​ന്ന് പ​റ​ഞ്ഞ ബെ​ൻ അ​ത് എ​ത്ര​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. വൈ​കാ​തെ ബെ​ൻ അ​ടു​ത്ത ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ആ​രം​ഭി​ച്ചു.

ഇ​ത്ത​വ​ണ ജിം ​ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. 10 മാ​സം കൊ​ണ്ട് ഏ​ഴു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ബെ​ന്നി​ന്‍റെ വ​രു​മാ​നം. ഒ​രു ലാ​പ്ടോ​പ്പ്, മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് - ഇ​ത്ര​യും മാ​ത്ര​മേയുള്ളൂ ബെ​ന്നി​ന്‍റെ ചെ​ല​വ്.

കി​ട​പ്പു​മു​റി​യാ​ണ് ഓ​ഫീ​സ്. ഗ്യാ​രേ​ജി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. ബി​സി​ന​സ് മെ​ച്ച​മാ​യ​തോ​ടെ പു​തി​യ ഓ​ഫീ​സി​ലേ​ക്ക് മാ​റാ​മു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബെ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.