പഴം വാങ്ങാൻ എത്തി, ലഭിച്ചത് ഭർത്താവിന്റെ സ്നേഹസമ്മാനം
Saturday, October 9, 2021 6:56 PM IST
ഭാര്യയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള ബിലാല്‍ ഖാനാണ് അപ്രതീക്ഷിതമായി റോസാ പുഷ്പം ഭാര്യയ്ക്ക് നൽകിയത്. മാർക്കറ്റിൽ നിന്നു പഴങ്ങളും മറ്റ് സാധനങ്ങളുമായി കാറിലെത്തിയ ഭർത്താവിനരികിലേക്ക് ഭാര്യ എത്തുന്നു.
എന്നാൽ റോസാ പുഷ്പമാണ് അദ്ദേഹം ഭാര്യയ്ക്ക് നൽകുന്നത്.അപ്രതീക്ഷിത ഗിഫ്റ്റ് കിട്ടിയ ഭാര്യയുടെ പ്രതീകരണമാണ് വീഡിയോ വൈറലാകൻ കാരണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.