അ​ധ്യാ​പി​ക​മാ​രു​ടെ ഡാ​ൻ​സ് വൈ​റ​ലാ​യി; പി​ന്നാ​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ "സ​മ്മാ​നം'
ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ കു​ട്ടി​ക​ളെ സ​ജീ​വ​മാ​ക്കാ​ൻ ഡാ​ൻ​സും പാ​ട്ടു​മാ​യി എ​ത്തു​ന്ന അ​ധ്യാ​പി​ക​മാ​രെ ന​മ്മ​ൾ കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ ഡാ​ൻ​സ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഷ​ൻ കി​ട്ടി​യി​രി​ക്കു​ക​യാ​ണ് കു​റ​ച്ച് അ​ദ്ധ്യാ​പി​ക​മാ​ർ​ക്ക്.

ആ​ഗ്ര ജി​ല്ല​യി​ലെ അ​ച്ച്‌​നേ​രാ ബ്ലോ​ക്കി​ലെ സാ​ധ​ന്‍ ഗ​വ. പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ ക്ലാ​സ്മു​റി​യി​ല്‍ സി​നി​മാ​പ്പാ​ട്ട് വെ​ച്ച് ഡാ​ന്‍​സ് ചെ​യ്ത അ​ധ്യാ​പി​ക​മാ​ര്‍​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മേ​നു ലെ​ഹ​ങ്കാ ലേ ​ദേ എ​ന്ന സി​നി​മാ പാ​ട്ട് ഉ​ച്ച​ത്തി​ല്‍ വെ​ച്ചാ​ണ് അ​ധ്യാ​പി​ക​മാ​ര്‍ നൃ​ത്തം ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് നൃ​ത്തം ഷൂ​ട്ട് ചെ​യ്ത​ത് എ​ന്നാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്റ റി​പ്പോ​ര്‍​ട്ട്.

മാ​ര്‍​ച്ചി​ല്‍ ഷൂ​ട്ട് ചെ​യ്ത വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഷെ​യ​ര്‍ ചെ​യ്ത​ത്. ക്ലാ​സ് മു​റി​യി​ലെ ഡാ​ന്‍​സ് അ​തി​വേ​ഗം വൈ​റ​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. അ​ധാ​ര്‍​മ്മി​ക പ്ര​വൃ​ത്തി​യാ​ണ് ഇ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ഞ്ച് അ​ധ്യാ​പി​ക​മാ​രെ സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്. അ​ധ്യാ​പി​ക​മാ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു. അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചതിന് ഇ​വ​രെ സ​സ്‌​പെ​ന്റ് ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.