ടിക്ക് ടോക്കിൽ കൊച്ചുമകൻ സന്ന്യാസിയായി; കാര്യമറിയാതെ മുത്തശിയുടെ പൊട്ടിക്കരച്ചിൽ
Thursday, November 22, 2018 11:36 AM IST
സമൂഹത്തിലറിയപ്പെടാതെ പോയ പ്രായഭേദമന്യേയുള്ള കലാകാരന്മാരും കലാകാരികളും തങ്ങളുടെയുള്ളിലെ കഴിവുകൾ തെളിയിക്കുന്നതിനുള്ള വേദിയാക്കിമാറ്റിയിരിക്കുകയാണ് ടിക്ക് ടോക്ക് ആപ്ലിക്കേഷനിലൂടെ.
ഈ ആപ്ലിക്കേഷനിലൂടെ ഏവരെയും തേടിയെത്തുന്ന വീഡിയോകളിൽ ഒന്ന് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ഒരു മുത്തശിയും കൊച്ചുമകനുമാണ് വീഡിയോയിലുള്ളത്.
വൈശാലിയിലെ ഇന്ദ്രനീലിമയോളം എന്നു തുടങ്ങുന്ന ഗാനമാണ് ടിക്ക് ടോക് ചെയ്യാൻ കൊച്ചുമകൻ തെരഞ്ഞെടുത്തത്. ഹോമകുണ്ഡമൊരുക്കി മുനി വേഷത്തിൽ തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കെയാണ് മുത്തശിയുടെ രംഗപ്രവേശം.
മുനി വേഷത്തിൽ ഹോമകുണ്ഡത്തിനു മുമ്പിൽ ഇരുന്ന് ഹോമം ചെയ്യുന്ന കൊച്ചുമകനെ കണ്ട് അമ്പരന്ന മുത്തശിയുടെ കണ്ണും നിറഞ്ഞു. പിന്നീട് അത് പൊട്ടി കരച്ചിലിനു വഴി വയ്ക്കുകയായിരുന്നു.
കൊച്ചു മകൻ മുത്തശിയെ കാര്യം പറഞ്ഞു മനസിലാക്കുവാൻ പരമാവധി ശ്രമിച്ചുവെങ്കിലും മുത്തശിക്ക് അറിയാമോ ടിക്ക് ടോക്ക് എന്താണെന്ന്. എന്തായാലും ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.