കാ​ര്‍ ക​ളി​പ്പാ​ട്ടം പോ​ലെ വ​ട്ടംക​റ​ക്കി ആ​ന; വീ​ഡി​യോ
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ദി​വ​സേ​ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ വൈ​റ​ലാ​കാ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍​ത്ത​ന്നെ മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ളാ​ണ് മി​ക്ക​പ്പോ​ഴും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ക.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ര്‍ സു​ശാ​ന്ത ന​ന്ദ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ളു​ക​ളെ ഒ​ന്നു ഞെ​ട്ടി​ക്കു​ക​കൂ​ടി ചെ​യ്യും. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലെ ന​രേം​ഗി മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ല്‍ വ​ച്ച് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള വീ​ഡി​യോ​യി​ല്‍ ഹ്യു​ണ്ടാ​യ് സാ​ന്‍​ട്രോ​യു​മാ​യി ക​ളി​ക്കു​ന്ന ഒ​രു ആ​ന​യെ കാ​ണാം.

ഒ​രി​ട​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റി​ന​ടു​ത്താ​യി നി​ല്‍​ക്കു​കയാണ് ആ​ന. കു​റ​ച്ച് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​ന ഈ ​കാ​ര്‍ വൃ​ത്താ​കൃ​തി​യി​ല്‍ ത​ള്ളു​ക​യാ​ണ്.

ഭ​യ​ച​കി​ത​രാ​യ ആ​ളു​ക​ള്‍ ആ​ന​യു​ടെ ശ്ര​ദ്ധ മാ​റ്റാ​നാ​യി പാ​ത്രം കൊ​ട്ടു​ന്ന​തും ഒ​ച്ച വ​യ്ക്കു​ന്ന​തും കാ​ണാം. പ​ക്ഷെ ആ​ന ത​ന്‍റെ പ്ര​വ​ര്‍​ത്തി തു​ട​രു​ക​യാ​ണ്. കാ​റി​നെ പ​ഴയ സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​ആ​ന കാ​ര്‍ ക​ളി​പ്പാ​ട്ട​മാ​യി ക​രു​തി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.