കു​ന്നി​ന്‍ചെ​രു​വില്‍ നി​ന്നും വീ​ഞ്ഞൊ​ഴു​കി ! മ​ദ്യ​പ്പു​ഴ​യാ​യി തെ​രു​വു​ക​ള്‍
Tuesday, September 12, 2023 5:01 PM IST
പോ​ര്‍​ച്ചു​ഗ​ലി​ലെ സാ​വോ ലോ​റ​ന്‍​സോ ദേ ​ബെ​യ്‌​റോ നി​വാ​സി​ക​ള്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സാ​ക്ഷ്യം വ​ഹി​ച്ച​ത് അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ഒ​രു കാ​ഴ്ച​യ്ക്കാ​ണ്. ചു​വ​ന്ന വീ​ഞ്ഞ് തെ​രു​വു​ക​ളെ വി​ഴു​ങ്ങി ഒ​ഴു​കു​ന്ന ഒ​രു ഒ​ന്നൊ​ന്ന​ര കാ​ഴ്ച​യാ​യി​രു​ന്നു അ​ത്.

ഒ​രു കു​ന്നി​ന്‍ ച​രു​വി​ല്‍ നി​ന്ന് ഒ​ഴു​കി​യി​റ​ങ്ങി​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വീ​ഞ്ഞാ​ണ് തെ​രു​വു​ക​ളെ ചു​വ​പ്പി​ച്ച​ത്. ഏ​ക​ദേ​ശം 2.2 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ അ​ഥ​വാ 600,000 ഗാ​ല​ണ്‍ വീ​ഞ്ഞ് ഒ​ഴു​കി​പ്പോ​യെ​ന്നാ​ണ് ഒ​രു പ്ര​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഏ​റെ​ക്കു​റെ 2,933,333 കു​പ്പി​ക​ളി​ല്‍ നി​റ​യ്ക്കാ​ന്‍ ഉ​ള്ള​ത്ര അ​ള​വു​ണ്ട് ഇ​ത്.

ഒ​ളി​മ്പി​ക്‌​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഭീ​മ​ന്‍ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ നി​റ​യ്ക്കാ​ന്‍ മാ​ത്ര​മു​ള്ള വീ​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ദി ​ന്യൂ​യോ​ര്‍​ക്ക് പോ​സ്റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വീ​ഞ്ഞ് നി​റ​ഞ്ഞ​ത് പാ​രി​സ്ഥി​തി​ക ദു​ര​ന്ത​മു​ണ്ടാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ഈ ​അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ലെ​വി​ര​യി​ലെ ഡി​സ്റ്റി​ല്ല​റി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​വ​ര്‍ പ​ട്ട​ണ​നി​വാ​സി​ക​ളോ​ടു മാ​പ്പു ചോ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നും വീ​ടു​ക​ള്‍​ക്കും മ​റ്റും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

വീ​ഞ്ഞൊ​ഴു​കി സെ​ര്‍​ട്ടി​മാ ന​ദി​യി​ല്‍ പ​തി​ക്കാ​തി​രി​ക്കാ​ന്‍ ഇ​തി​ന്റെ ഒ​ഴു​ക്ക് തി​രി​ച്ചു വി​ടാ​ന്‍ അ​നാ​ഡി​യ ഫ​യ​ര്‍ ഡി​പ്പാ​ര്‍​മെ​ന്‍റ് ശ്ര​മം തു​ട​രു​ന്നു​ണ്ട്.

വീ​ഞ്ഞ് വീ​ണ കു​തി​ര്‍​ന്ന മ​ണ്ണ് പ്ര​ത്യേ​ക പ്ലാ​ന്‍റി​ലേ​ക്ക് മാ​റ്റി ട്രീ​റ്റ് ചെ​യ്യും. സ​മാ​ന​മാ​യ സം​ഭ​വം മൂ​ന്നു വ​ര്‍​ഷം മു​മ്പ് സ്‌​പെ​യി​നി​ലെ വി​യ്യ​മാ​ലി​യ​യി​ലും സം​ഭ​വി​ച്ചി​രു​ന്നു. അ​ന്ന് 50,000 ലി​റ്റ​ര്‍ വീ​ഞ്ഞാ​ണ് ഒ​ഴു​കി​പ്പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.