വി​മാ​ന​ത്തി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി യു​വ​തി; "മി​റാ​ക്കിൾ' സം​ഭ​വം പു​റ​ത്തു​വി​ട്ട​ത് ഡോ​ക്ട​ർ
ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി യു​വ​തി. ഉ​ഗാ​ണ്ട സ്വ​ദേ​ശി​യാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ടൊ​റ​ന്‍റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ ഡോ​ക്ട​ര്‍ ഐ​ഷ കാ​തി​ബി ത​ന്‍റെ ട്വീ​റ്റി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്. ആ​കാ​ശ​ത്തെ അ​ത്ഭു​ത​മെ​ന്ന നി​ല​യി​ല്‍ കു​ഞ്ഞി​ന് മി​റാ​ക്കി​ള്‍ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഡോ​ക്ട​റു​ടെ പേ​രും കൂ​ടി ചേ​ര്‍​ത്ത് മി​റാ​ക്കി​ള്‍ ഐ​ഷ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു.

ദോ​ഹ​യി​ല്‍ നി​ന്ന് ഉ​ഗാ​ണ്ട ന​ഗ​ര​മാ​യ എ​ന്‍റെ​ബ​യി​ലേ​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പു​റ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ പി​റ​വി. 35 ആ​ഴ്ച ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ പ്ര​സ​വ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഉ​ഗാ​ണ്ട സ്വ​ദേ​ശി​യാ​യ യു​വ​തി. ഡോ​ക്ട​ര്‍ ഐ​ഷ കാ​തി​ബി​യും ഡോ​ക്ടേ​ഴ്‌​സ് വി​തൗ​ട്ട് ബോ​ര്‍​ഡേ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും മ​റ്റൊ​രു ന​ഴ്‌​സും ചേ​ർ​ന്നാ​ണ് യു​വ​തി​യെ പ​രി​ച​രി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും ഇ​രി​ക്കു​ന്നു​വെ​ന്ന് ഡോ. ​ഐ​ഷ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.