മകന്റെ സമ്മാനം കണ്ട് അത്ഭുതപ്പെട്ട് അമ്മ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Sunday, January 9, 2022 8:02 PM IST
മകൻ നൽകിയ അപ്രതീക്ഷിത സമ്മാനം കണ്ടുള്ള ഒരമ്മയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിഘ്നേഷ് സമ്മു എന്ന ട്വിറ്റർ ഉപയോക്താവ് ഇത് ആദ്യം ഷെയർ ചെയ്തത്. സമ്മു വീഡിയോയ്ക്ക് തമിഴിൽ അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ: "ബാഗിനുള്ളിൽ 8800 രൂപ വിലയുള്ള ഫോൺ ഉണ്ടായിരുന്നു. പക്ഷേ അമ്മ അനുഭവിച്ച സന്തോഷത്തിന് വിലയിടാനാവില്ല." സമ്മുവിന്റെ അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമായിരുന്നു പുതിയ ഫോൺ.