ഗൂ​ഗി​ൾ മാ​പ്പ് ​പ​റ്റി​ച്ചു; വ​ര​ൻ വ​ഴി​തെ​റ്റി ചെ​ന്ന​ത് മ​റ്റൊ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ൽ!
Saturday, April 10, 2021 11:13 PM IST
ഗൂ​ഗി​ൾ മാ​പ്പ് ശ​രി​യാ​യ വ​ഴി കാ​ണി​ക്കു​ക മാ​ത്ര​മ​ല്ല, ചി​ല​പ്പോ​ൾ വ​ലി​യ കു​ഴി​യി​ലും ചാ​ടി​ക്കും. ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​പ്പോ​യി കാ​ർ കു​ള​ത്തി​ലും ഇ​ടു​ങ്ങി​യ വ​ഴി​യി​ലു​മൊ​ക്കെ കു​ടു​ങ്ങി​പ്പോ​യ സം​ഭ​വം നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്നാ​ണ്.

ഗൂ​ഗി​ൽ മാ​പ്പ് നോ​ക്കി പു​റ​പ്പെ​ട്ട വ​ര​നും സം​ഘ​വും വീ​ട് മാ​റി​ക്ക​യ​റി​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. വ​ര​ൻ ചെ​ന്നു​ക​യ​റി​യ​ത് വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കു​ന്ന മ​റ്റൊ​രു വീ​ട്ടി​ലേ​ക്കാ​ണ്.

വ​ര​ൻ ചെ​ന്നു​ക​യ​റി​യ​ത് വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കു​ന്ന മ​റ്റൊ​രു വീ​ട്ടി​ലേ​ക്കാ​ണ്. എ​ന്നാ​ൽ വ​ര​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ വ​ന്ന​വ​രി​ൽ ആ​ർ​ക്കും പ​ര​സ്പ​രം അ​റി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സം​ഗ​തി പു​റ​ത്താ​യ​ത്. ഒ​രു ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​വീ​ടു​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം മാ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. വ​ഴി​തെ​റ്റി വ​ര​നും സം​ഘ​വും എ​ത്തി​യ​ത് ഉ​ൾ​ഫ എ​ന്ന 27കാ​രി​യു​ടെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ലാ​ണ്.

എ​ന്നാ​ൽ ഉ​ൾ​ഫ സം​ഭ​വം ഒ​ന്നും അ​റി​ഞ്ഞി​ല്ല​ത്രേ. അ​ണി​ഞ്ഞ് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വ​ര​വ്. വീ​ട്ടി​ൽ നി​ന്നു ച​മ്മി​യ ചി​രി​യോ​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി പോ​കു​ന്ന വ​ര​ന്‍റേ​യും ബ​ന്ധു​ക്ക​ളു​ടേ​യും വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഉ​ൾ​ഫ​യു​ടെ വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ട് വ​ര​ൻ ശ​രി​യാ​യ വ​ധു​വി​ന്‍റെ വീ​ട് ക​ണ്ടെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.