വി​വാ​ഹ​ദി​ന​ത്തി​ൽ വെ​റൈ​റ്റി പ​രീ​ക്ഷി​ച്ചു; പ​ക്ഷെ പ​ണി പാ​ളി
വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര നി​മി​ഷ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി വേ​ദി​യി​ലേ​ക്ക് എ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ന​വ​ദ​മ്പ​തി​ക​ൾ​ക്ക് നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ദി​ന​ത്തി​ൽ ക്ഷ​ണി​ച്ച അ​തി​ഥി​ക​ൾ​ക്ക് മു​ൻ​പി​ലേ​ക്ക് ജെ​സി​ബി​യി​ൽ എ​ത്താ​നാ​യി​രു​ന്നു ഉ​ദേ​ശി​ച്ച​ത്. അ​ല​ങ്ക​രി​ച്ച ജെ​സി​ബി​യി​ൽ എ​ത്തി​യെ​ങ്കി​ലും ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക് പ​റ്റി​യ പാ​ളി​ച്ച​യി​ൽ ന​വ ദ​മ്പ​തി​ക​ൾ നി​ല​പ​തി​ച്ചു. ഈ ​വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ ചു​വ​ന്ന തി​ള​ങ്ങു​ന്ന തു​ണി കൊ​ണ്ട് ജെ​സി​ബി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ജെ​സി​ബി​യു​ടെ എ​ക്‌​സ്‌​ക​വേ​റ്റ​റി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ഇ​രി​പ്പി​ട​ത്തി​ൽ വ​ര​നും വ​ധു​വും ഇ​രി​ക്കു​ന്നു. വ​ധു മ​നോ​ഹ​ര​മാ​യ വെ​ളു​ത്ത ഗൗ​ൺ ധ​രി​ച്ചി​രു​ന്നു. ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ച വ​ര​നും. ഇ​രു​വ​രും വ​ള​രെ അ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജെ​സി​ബി​യി​ൽ ഇ​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ളെ​ല്ലാം ഇ​രു​വ​രെ​യും കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​രു​വ​രും അ​തി​ഥി​ക​ളെ കൈ​വീ​ശി കാ​ണി​ക്കു​ന്ന​തും പു​ഞ്ചി​രി​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക് പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും എ​ക്‌​സ്‌​ക​വേ​റ്റ​റി​ന്റെ ബ​ക്ക​റ്റ് ത​ല​കീ​ഴാ​യി മ​റി​യു​ക​യും ചെ​യ്തു. പു​ഞ്ചി​രി​ച്ചു കൊ​ണ്ടി​രു​ന്ന ന​വ​ദ​മ്പ​തി​ക​ൾ താ​ഴെ അ​ല​ങ്ക​രി​ച്ചു വെ​ച്ച മേ​ശ​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ മേ​ശ ത​ക​ർ​ന്നു പോ​കു​ന്ന​തും കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.