ചോ​ദ്യം ചോ​ദി​ച്ചോ​ളൂ, ഉ​ട​ന​ടി ഉ​ത്ത​രം കാ​ണി​ച്ചു​ത​രും; വൈ​റ​ലാ​യി പൂ​ച്ച​ക്കു​ട്ട​ൻ
വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മൊ​ക്കെ ഉ​ട​മ​സ്ഥ​രോ​ട് ഇ​ണ​ങ്ങു​ന്ന​തും ഉ​ട​മ​സ്ഥ​രു​മാ​യു​ള്ള അ​വ​രു​ടെ ബ​ന്ധ​വു​മൊ​ക്കെ കൗ​ത​ക​മു​ണ​ർ​ത്തു​ന്ന​തും ര​സി​പ്പി​ക്കു​ന്ന​തു​മാ​ണ്.

അ​ങ്ങ​നെ​യൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പൂ​ച്ച​യും അ​തി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​ണ് താ​ര​ങ്ങ​ൾ. ഉ​ട​മ​സ്ഥ​ൻ ര​ണ്ട് കു​പ്പി​ക​ൾ പൂ​ച്ച​യു​ടെ മു​ൻ​പി​ൽ വെ​ച്ച​ശേ​ഷം പൂ​ച്ച​യോ​ട് ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തും അ​തി​നു​ള്ള പൂ​ച്ച​യു​ടെ മ​റു​പ​ടി​യു​മാ​ണ് ര​സ​ക​രം.

കു​പ്പി​ക​ളി​ൽ പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ചോ​ദ്യം. പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന ബോ​ട്ടി​ലി​ൽ കൈ​ക​ൾ കൊ​ണ്ട് തൊ​ട്ട് ഉ​ത്ത​രം ന​ൽ​കി. അ​ടു​ത്ത​ത് മ​നു​ഷ്യ​ർ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​തി​നും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി.

മൂ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​നു​ള്ള പൂ​ച്ച​യു​ടെ ഉ​ത്ത​ര​മാ​ണ് ര​സ​ക​രം. കു​പ്പി​ക​ൾ ത​മ്മി​ൽ മാ​റി​പ്പോ​യാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ട​മ​സ്ഥ​ന്‍റെ ചോ​ദ്യം. ഉ​ത്ത​ര​മാ​യി മ​രി​ച്ചു വീ​ഴു​മെ​ന്ന് ആം​ഗ്യം കാ​ണി​ച്ചു.

ഇ​തു ക​ണ്ട് ഉ​ട​മ​സ്ഥ​നും ചി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും പൂ​ച്ച​യു​ടെ ഉ​ത്ത​രം ഉ​ട​മ​സ്ഥ​നെ മാ​ത്ര​മ​ല്ല വീ​ഡി​യോ കാ​ണു​ന്ന​വ​രെ​യെ​ല്ലാം ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.