വ​ഞ്ചി​ച്ച കാ​മു​ക​നി​ട്ട് യു​വ​തി കൊ‌​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി; മാ​പ്പു പ​റ​ഞ്ഞി​ട്ടും ര​ക്ഷ​യി​ല്ല!
കാ​മു​കീ-​കാ​മു​ക​ന്മാ​ർ പ​ര​സ്പ​രം വ​ഞ്ചി​ക്കു​ന്ന​ത് ഒ​രു പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം പേ​രെ പ്ര​ണ​യി​ക്കു​ക​യും അ​വ​ർ പ​ര​സ്പ​രം അ​റി​യാ​തെ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന "മി​ടു​ക്ക​ന്മാ​രും മി​ടു​ക്കി​ക​ളു​മു​ണ്ട്'. അ​വ​സാ​നം മ​നോ​ഹ​ര​മാ​യി "തേ​ച്ചി​ട്ട്' പോ​കു​ന്ന​വ​രു​മു​ണ്ട്.

എ​ന്നാ​ൽ വ​ഞ്ചി​ച്ച കാ​മു​ക​നി​ട്ട് യു​വ​തി കൊ​ടു​ത്ത പ​ണി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​മു​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ഇ​യാ​ളെ നി​രീ​ക്ഷി​ക്കാ​ൻ തു‌​ട​ങ്ങി. നാ​ലു ദി​വ​സം കൊ​ണ്ട് കാ​മു​ക​ന്‍റെ ക​ള്ള​ക്ക​ള്ളി യു​വ​തി പി​ടി​കൂ‌‌​ടി. ഒ​രേ​സ​മ​യം മൂ​ന്നു പേ​രു​മാ​യി​ട്ടാ​യി​രു​ന്നു കാ​മു​ക​ന് ബ​ന്ധം.

യു​വാ​വ് ഇ​വ​രു​മാ​യി ന​ട​ത്തി​യ ചാ​റ്റു​ക​ൾ മു​ഴു​വ​ൻ യു​വ​തി ക​ണ്ടെ​ത്തി. ആ ​ചാ​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്ത് മു​റി​യു‌‌​ടെ വാ​ൾ​പേ​പ്പ​റാ​ക്കി മാ​റ്റി യു​വ​തി. ഇ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല, അ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് ടി​ക്ക് ടോ​ക്കി​ലു​മി​ട്ടു.

സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ കാ​മു​ക​ൻ വി​ളി​ച്ചെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പ​ക്ഷെ താ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല. പ​ല​ന​ന്പ​റു​ക​ളി​ൽ നി​ന്ന് മാ​റി മാ​റി വി​ളി​ച്ചെ​ങ്കി​ലും യു​വ​തി ഫോ​ൺ എ​ടു​ത്തി​ല്ല​ത്രേ. ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് യു​വ​തി വാ​ൾ​പേ​പ്പ​റു​ക​ൾ ഒ​ട്ടി​ച്ചു തീ​ർ​ത്ത​ത്. ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.