ശി​വ​രാ​മഭാ​ര​തി​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Tuesday, August 12, 2025 12:41 AM IST
ചി​റ്റൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും സോ​ഷ്യ​ലി​സ്റ്റും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​എ. ശി​വ​രാ​മ ഭാ​ര​തി​യു​ടെ മു​പ്പ​ത്തി​യാ​റാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.

ശി​വ​രാ​മ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ല്ലേ​പ്പി​ള്ളി എ​സ്എ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കേ​ര​ള ത​മി​ഴ് പ്രൊ​ട്ട​ക്്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എം. ​പേ​ച്ചി​മു​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശി​വ​രാ​മ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ണ്ട് എ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മി​നി മു​ര​ളി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ, മോ​ഹ​ന​ൻ- ബി​ജെ​പി, പി. ​മു​ര​ളി​ധ​ര​ൻ- ജ​ന​താ​ദ​ൾ എ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​സ​തീ​ഷ്, ജി. ​വെ​ള്ളീ​ങ്കി​രി പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന സോ​ഷ്യ​ലി​സ്റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ ആ​റു​ച്ചാ​മി, ക​ണ്ട​ച്ചാ​മി, പൊ​ന്നു​ച്ചാ​മി ,സേ​തു എ​ന്നി​വ​രെ വേ​ദി​യി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.