പുതുക്കാട് സ്വദേശി അഗളിയിൽ മരിച്ച നിലയിൽ
Wednesday, August 13, 2025 11:14 PM IST
അ​ഗ​ളി:​ മു​ക്കാ​ലി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന്‍റെ സ​മീ​പ​ത്ത് വ​ന​ത്തി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ർ പു​തു​ക്കാ​ട് തൃ​ക്കൂ​ർ ക​ണ്ണ​മ്പു​ഴ വീ​ട്ടി​ൽ വ​റീ​ത് മ​ക​ൻ തോ​മ​സ് (75) ആ​ണ് മ​രി​ച്ച​ത്.

വി​റ​കു ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ബ​ന്ധു​ക്ക​ള​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വീ​ട്ടി​ൽ നി​ന്ന് പോ​ന്ന തോ​മ​സ് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.