ഉ​ത്സ​വ​ങ്ങ​ളി​ലെ നാ​ട്ടാ​ന​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: ജി​ല്ലാ ആ​ന​പ്രേ​മിസം​ഘം
Tuesday, August 12, 2025 12:41 AM IST
പാ​ല​ക്കാ​ട്: ഉ​ത്സ​വ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന നാ​ട്ടാ​ന​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ആ​ന​പ്രേ​മിസം​ഘം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഗു​രു​ജി കൃ​ഷ്ണ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2025- 2028 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ- പ്ര​സി​ഡ​ന്‍റ്, ഗു​രു​ജി കൃ​ഷ്ണ- സെ​ക്ര​ട്ട​റി, ഗി​രീ​ഷ് പൊ​ൽ​പ്പു​ള്ളി- ട്ര​ഷ​റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.