പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഇ​നി ഇ -ഓ​ഫീ​സ്
Thursday, August 14, 2025 12:59 AM IST
പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​ഫീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ​ങ്ങ​ൾ കൂ​ടാ​തെ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പാ​ല​ക്കാ​ട് ഡി​പ്പോ ഓ​ഫീ​സ് ക​മ്പ്യൂ​ട്ട​ർ​വ​ത്ക​രി​ച്ചു.

എം​എ​ൽ​എ യു​ടെ പ്ര​ത്യേ​ക വി​ക​സ​നനി​ധി​യി​ൽ നി​ന്ന് 7.24 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​പ്പോ ഓ​ഫീ​സ് ഇ-​ഓ​ഫീ​സ് ആ​ക്കി മാ​റ്റി​യ​ത്. ഉ​ദ്ഘാ​ട​ന​ക​ർ​മം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തുടർന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

ഓ​ണ​ക്കാ​ല​ത്തു ത​ന്നെ വേ​ളാ​ങ്ക​ണ്ണി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക, രാ​ത്രി 11.45 ന് ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഷൊ​ർ​ണു​ർ -ഗു​രു​വാ​യൂ​ർ ബ​സ് സ​ർ​വീ​സ് പു​നഃസ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പു​തി​യ​താ​യി വ​രു​ന്ന എ​സി സ്ലീ​പ്പ​ർ ബ​സു​ക​ളി​ൽ ഒ​രു പാ​ല​ക്കാ​ട്‌ -ബം​ഗ​ളൂ​രു സ​ർ​വീ​സ് ഉ​ൾ​പ്പെ​ടു​ത്തു​ക, പാ​ല​ക്കാ​ട്‌ -ചെ​ന്നൈ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക, പാ​ല​ക്കാ​ട്‌ -മൂ​ന്നാ​ർ, പാ​ല​ക്കാ​ട്‌ -പ​ഴ​നി-​കൊ​ടൈ​ക്ക​നാ​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി ന​ട​പ്പി​ലാ​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ത്ത് എം​എ​ൽ​എ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി.